ആദിപുരുഷിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമം!! കര്‍ശന നടപടിയെന്ന് പ്രഭാസ് ഫാന്‍സ്

പ്രഭാസിനെ രാമനാക്കി സംവിധായകന്‍ ഓം റാവത്ത് ഒരുക്കിയ ചിത്രമാണ് ആദിപുരുഷ്. ഇന്നലെയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. ഇതുവരെയുള്ള സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡ് കലക്ഷനാണ് ചിത്രം ആദ്യ ദിനം തന്നെ നേടിയിരിക്കുന്നത്. അതേസമയം, ആദിപുരുഷ് സിനിമയെ തകര്‍ക്കാന്‍…

പ്രഭാസിനെ രാമനാക്കി സംവിധായകന്‍ ഓം റാവത്ത് ഒരുക്കിയ ചിത്രമാണ് ആദിപുരുഷ്. ഇന്നലെയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. ഇതുവരെയുള്ള സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡ് കലക്ഷനാണ് ചിത്രം ആദ്യ ദിനം തന്നെ നേടിയിരിക്കുന്നത്.

അതേസമയം, ആദിപുരുഷ് സിനിമയെ തകര്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം നടക്കുന്നതായി പ്രഭാസ് ആരാധകര്‍ ആരോപിക്കുന്നു. തിയറ്ററുകളില്‍ നിന്ന് പകര്‍ത്തിയ ചിത്രത്തിന്റെ ചെറു രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ചിത്രത്തിനെ തേജോവധം ചെയ്യുകയാണെന്നും ആരാധകരുടെ സംഘടന വ്യക്തമാക്കുന്നു.

കോപ്പിറൈറ്റ് നിയമം അനുസരിച്ച് കുറ്റകരമായ പ്രവര്‍ത്തി ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രഭാസ് ഫാന്‍സ് കേരള പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രഭാസ് ആരാധകരുടെ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നതിങ്ങനെ,
ഇന്നലെ റിലീസ് ആയ ആദിപുരുഷ് സിനിമ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെയും സൈബര്‍ മീഡിയകളാലും അതിഭീകരമായ സൈബര്‍ ആക്രമണം നേരിടുകയാണ്. ചിത്രത്തിന്റെ ഏതാനും സെക്കന്‍ഡുകള്‍ വരുന്ന ഭാഗം പോലും തിയറ്ററില്‍ നിന്ന് പകര്‍ത്തി അവ സൈബര്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി തേജോവധം ചെയ്യുകയാണ്. സിനിമയെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യം ഇത്തരക്കാരുടെ പ്രവര്‍ത്തിയില്‍ ഉണ്ട്.

ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി സംഘടന അപലപിക്കുകയാണ്. ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ. നല്ലതാണോ മോശമാണോ എന്നത് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ ബോധപൂര്‍വ്വം ഒരു സിനിമയെ നശിപ്പിക്കുന്നത് അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ല. തിയറ്ററുകളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് കോപ്പിറൈറ്റ് ആക്റ്റ് പ്രകാരം കുറ്റകരമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെ സംഘടന നിയമനടപടികള്‍ സ്വീകരിക്കും’, എന്നാണ് സംഘടന കുറിപ്പില്‍ പറയുന്നത്.

ചിത്രം ആദ്യദിനം തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത് 140 കോടിയാണ്. ബോളിവുഡില്‍ ചരിത്രം സൃഷ്ടിച്ച പത്താന്റെ റെക്കോര്‍ഡ് തിരുത്തക്കുറിച്ചിരിക്കുകയാണ് ആദിപുരുഷ്. രമാനായി പ്രഭാസും കൃതി സനോന്‍ സീതയായിട്ടാണ് എത്തിയത്.