ഏറെ നാളത്തെകാത്തിരിപ്പിന് ശേഷം ജീവിതയാത്രയിൽ കൂട്ടായി ഒരാൾ കൂടി എത്തുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Featured

ഏറെ നാളത്തെകാത്തിരിപ്പിന് ശേഷം ജീവിതയാത്രയിൽ കൂട്ടായി ഒരാൾ കൂടി എത്തുന്നു!

Prabhas new happiness

ബാഹുബലി എന്ന ഒറ്റ ബ്രഹ്‌മാണ്ഡ ചിത്രം കൊണ്ട് ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ബാഹുബലിക്ക് വർഷങ്ങൾക്ക് മുൻപ് തന്നെ പ്രഭാസ് സിനിമയിൽ ഉണ്ടെങ്കിലും താരത്തിന്റെ അഭിനയ ജീവിതത്തെ തന്നെ മാറ്റി മറിച്ചത് ബാഹുബലി എന്ന ചിത്രം ആയിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും നിറഞ്ഞു നിന്ന് ഗംഭീര പ്രകടനം കാഴ്ച വെച്ച താരം ഞൊടിയിടയിൽ തന്നെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തുകയായിരുന്നു. ചിത്രത്തിനായി താരം നടത്തിയ തയ്യാറെടുപ്പുകളും കഠിനാധ്വാനവും വളരെ വലുതായിരുന്നുവെന്നു ചിത്രത്തിന്റെ സംവിധായകൻ രാജ മൗലി പല വേദികളിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്. നിരവധി സ്ത്രീ ആരാധകർ ഉള്ള താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തകളും ഗോസിപ്പുകളും പലപ്പോഴും തെന്നിന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞു നിൽക്കാറുണ്ട്. താരത്തിന്റെ വിവാഹത്തെ കുറിച്ച് പല തരത്തിൽ ഉള്ള ഗോസിപ്പുകൾ പാപ്പരാസികൾ ഇറക്കാറുമുണ്ട്.

പ്രഭാസും അനുഷ്‌കയും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിലെ വാർത്തകൾ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം നേടാറുണ്ട്. എന്നാൽ ആ വാർത്തകളോട് താരങ്ങൾ പലപ്പോഴും പ്രതികരിച്ചിട്ടില്ല. തങ്ങൾ ഇരുവരും അടുത്ത സുഹൃത്തുക്കൾ മാത്രം ആണെന്ന് താരങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നാൽ പൊതുവേദിയിൽ വെച്ചുള്ള ഇരുവരുടെയും വിഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ മനോഹരമായ ഒരു നേട്ടം ഉണ്ടായതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രഭാസ്. ജീവിത യാത്രയിൽ കൂട്ടായി ഒരാൾ കൂടി എത്തിയിരിക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് താരം.

6 കോടി രൂപയുടെ പുതിയ ലംബോര്‍ഗിനി കാർ സ്വന്തമാക്കിയിരിക്കുകയാണ് പ്രഭാസ്. ലംബോര്‍ഗിനിയുടെ സൂപ്പര്‍സ്‌പോര്‍ട്‌സ് കാറുകളിൽ ഏറ്റവും മികച്ചു നിൽക്കുന്ന അവന്റെഡോര്‍ എസ് റോഡ്സ്റ്ററാണ് പ്രഭാസ് സ്വന്തമാക്കിയിരിക്കുന്നത്. ലംബോര്‍ഗിനി കാറുകൾക്കിടയിൽ ഏറ്റവും മികച്ചതും ഏറ്റവും വിലയുള്ളതുമായ സ്‌പോര്‍ട്‌സ് കാറുകളിലൊന്നാണിത്. അച്ഛന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് പ്രഭാസ് ലംബോർഗിനി വാങ്ങിയതെന്നാണ് വാർത്തകൾ വരുന്നത്. താൻ പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം പ്രഭാസ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്.

Trending

To Top
Don`t copy text!