എന്താണ് എന്ന് ചോദിച്ചപ്പോ “പട്ടി ” എന്ന് പറഞ്ഞു മനസ്സിലെ സങ്കടം മനസ്സിൽ ഒളിപ്പിച്ചു പറഞ്ഞത് മുതൽ , പണ്ടത്തെ കാസ്സെറ്റ് കട ഇപ്പൊ മൊബൈൽ കട എന്നത് പറയാതെ കാണിച്ചു തന്നത് ഒരു ഉദാഹരണം മാത്രം

നടൻ ഇന്ദ്രാൻസ് നായകനായ ഹോം സിനിമ ഏറെ ശ്രദ്ധ നേടുകയാണ്, സിനിമ റിലീസ് ചെയ്തതിന് പിന്നാലെ താരത്തിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്, ഇപ്പോൾ ഇന്ദ്രസിനെക്കുറിച്ച് നടൻ പ്രദീപ് ചന്ദ്രൻ പങ്കുവെച്ച വാക്കുകൾ…

നടൻ ഇന്ദ്രാൻസ് നായകനായ ഹോം സിനിമ ഏറെ ശ്രദ്ധ നേടുകയാണ്, സിനിമ റിലീസ് ചെയ്തതിന് പിന്നാലെ താരത്തിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്, ഇപ്പോൾ ഇന്ദ്രസിനെക്കുറിച്ച് നടൻ പ്രദീപ് ചന്ദ്രൻ പങ്കുവെച്ച വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്.  പ്രദീപിന്റെ വാക്കുകൾ!ഞാൻ അങ്ങനെ സിനിമയെ കുറിച്ച് എഴുതാറില്ല. പക്ഷേ റിലീസ് ചെയ്തു ഒരാഴ്ച കഴിഞ്ഞപ്പോഴും ഉള്ളിൽ ഈ സിനിമയെ കുറിച്ച് എന്തെങ്കിലും പറയണം എന്ന് തോന്നിയ കൊണ്ടാ.. ഇന്ദ്രൻസ് ചേട്ടാ.. നമ്മുടെ തിരുവനന്തപുരം കുമാരപുരം റോഡിൽ ‘കോസ്മോ ആശുപത്രി’ കഴിഞ്ഞു ഇടത്തോട്ട് തിരിയുമ്പോ കാണുന്ന വലതു സൈഡിലെ ‘ഇന്ദ്രൻസ്’ എന്ന തയ്യൽ കട കാണുമ്പോഴൊക്കെ നമ്മുടെ മനസ്സിൽ ഒരു നിഷ്ക്കളങ്ക പുഞ്ചിരി ഓട്ടോമാറ്റിക്കായി വരും ..

അദ്ദേഹത്തിന്റെ ഹിറ്റ് കഥാപാത്രങ്ങളായ ‘കുടക്കമ്പി’ മുതൽ എല്ലാം , (അദ്ദേഹം ഡബ്ബ് ചെയ്യാത്ത മേലേപ്പറമ്പിൽ ആൺവീട് , ബ്രോക്കർ ) പോലും “ഒലിവർ ട്വിസ്റ്റ് ” എന്ന കഥാപാത്രത്തിന് ജീവൻ കൊടുക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നില്ലാ എന്ന് വേണം പറയാൻ , കാരണം , അദ്ദേഹം അങ്ങനെയാണ് ..എന്താണ് എന്ന് ചോദിച്ചപ്പോ “പട്ടി ” എന്ന് പറഞ്ഞു മനസ്സിലെ സങ്കടം മനസ്സിൽ ഒളിപ്പിച്ചു പറഞ്ഞത് മുതൽ , പണ്ടത്തെ കാസ്സെറ്റ് കട ഇപ്പൊ മൊബൈൽ കട എന്നത് പറയാതെ കാണിച്ചു തന്നത് ഒരു ഉദാഹരണം മാത്രം ..

Indrans

ഞാനും എന്റെ ഭാര്യയും മൂന്നാം തവണയാണ് ഈ സിനിമ കാണുന്നത്. എല്ലാ കഥാപാത്രങ്ങളും ഇപ്പൊ സോഷ്യൽ മീഡീയയിൽ വരുന്ന വാർത്ത പോലെ തന്നേ അതിഗംഭീരമായി തന്നെയാണ് പെർഫോം ചെയ്തിട്ടുള്ളത് ..മഞ്ജു ചേച്ചി, ശ്രീനാഥ് ഭാസി, നെസ്ലെൻ ഗഫുർ, ജോണി ചേട്ടൻ, ദീപാ തോമസ്, ശ്രീകാന്ത് മുരളി ചേട്ടൻ, ആശാ, നമ്മുടെ സ്വന്തം വിജയ്ബാബു ബ്രൊ.. ഒരുപാട് ന്യൂസ് വന്നു, ഉർവശി ചേച്ചീ, ശ്രീനിവാസൻ സർ , ഷെയ്ൻ നിഗം എന്നൊക്കെ .. (ആ വാർത്തകൾ വായിച്ചവർക്കു മനസ്സിലാകും ) ഇനി ഒന്നും പറയാനില്ല .. “HOME”എന്നും നമ്മുടെ മാത്രമാ .. അവിടെയെ നമ്മൾ “imperfect” ആവുള്ളു .. സത്യം .. ” ‘കുരങ്ങച്ചൻ പേന’ (Monkey Pen)” തൊട്ട് കാണുവാ റോജിൻ തോമസ് ബ്രോ .. ഹാറ്റ്സ് ഓഫ് എന്ന് മാത്രമല്ല അതുക്കും മേലെ ..