‘ഒരു ബിലോ ആവറേജ് പടം എന്നതില്‍ കവിഞ്ഞ് ഇതില്‍ എന്താണിത്ര തള്ളി മറിക്കാനുള്ളത്’

നസ്‌ലെന്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് പ്രേമലു. സംവിധാനം നിര്‍വഹിച്ചത് ഗിരീഷ് എഡിയാണ്. ചെറിയ ബജറ്റില്‍ ഒരുങ്ങിയതായിരുന്നു പ്രേമലു, വമ്പന്‍മാരെ അമ്പരപ്പിച്ച് മൂന്ന് കോടി രൂപയിലധികം പ്രേമലു നേടി എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.…

നസ്‌ലെന്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് പ്രേമലു. സംവിധാനം നിര്‍വഹിച്ചത് ഗിരീഷ് എഡിയാണ്. ചെറിയ ബജറ്റില്‍ ഒരുങ്ങിയതായിരുന്നു പ്രേമലു, വമ്പന്‍മാരെ അമ്പരപ്പിച്ച് മൂന്ന് കോടി രൂപയിലധികം പ്രേമലു നേടി എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. മമിതയാണ് നസ്‌ലെന്റെ നായികയായി പ്രേമലു സിനിമയില്‍ എത്തിയത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരു ബിലോ ആവറേജ് പടം എന്നതില്‍ കവിഞ്ഞ് ഇതില്‍ എന്താണിത്ര തള്ളി മറിക്കാനുള്ളത് എന്ന് മനസ്സിലാകുന്നില്ലയെന്നാണ് പ്രജീഷ് പ്രജി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘പ്രേമലു’
ഒരു ബിലോ ആവറേജ് പടം എന്നതില്‍ കവിഞ്ഞ് ഇതില്‍ എന്താണിത്ര തള്ളി മറിക്കാനുള്ളത് എന്ന് മനസ്സിലാകുന്നില്ല,
ഉറക്കവും കാശും പോയത് മാത്രം മിച്ചം.??
എനിക്ക് വല്യ ചിരി ഒന്നും വന്നില്ല
ഇനി അത് എന്റെ കുഴപ്പമാണോ?
അറിയില്ല.??
ഒരു കുഞ്ഞു പയ്യന്‍ അവന്റെ ചേച്ചിയുടെ പ്രായമുള്ള ഒരു പെണ്ണിനെ പ്രേമിക്കാന്‍ നടക്കുന്നതായിട്ടാണ് നസ്ലിന്റെ പ്രകടനം കണ്ടപ്പോള്‍ തോന്നിയത്.
അവനു പകരം കുറച്ചുകൂടി പ്രായമുള്ള ഒരു നായകനായിരുന്നെങ്കില്‍ നന്നായേനെ..
ചുരുക്കിപ്പറഞ്ഞാല്‍ ബാംഗ്ലൂര്‍ ഡേയ്‌സ്‌ന്റെയൊക്കെ പാറ്റേണില്‍ ഉണ്ടാക്കിയ ഒരു തട്ടിക്കൂട്ട് പടം.