‘ബിനുവില്‍ നല്ലൊരു എഴുത്തുകാരന്‍ ഉണ്ട് നല്ലൊരു നടനും ഉണ്ട്’

ഒരു യമണ്ടന്‍ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ നെയിം ഈസ് അഴകന്‍. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്താണ് ചിത്രത്തിന്റെ നിര്‍മാണം. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി…

ഒരു യമണ്ടന്‍ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ നെയിം ഈസ് അഴകന്‍. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്താണ് ചിത്രത്തിന്റെ നിര്‍മാണം. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണപ്രഭ എന്നിവരാണ് മറ്റഭിനേതാക്കള്‍.

ദി പ്രീസ്റ്റ്, ഭീഷ്മപര്‍വ്വം, സിബിഐ 5, കാവല്‍, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള വിതരണം നിര്‍വ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘മൈ നെയിം ഈസ് അഴകന്‍’. നിരവധി കോമഡി ഷോകളിലും സിനിമകളില്‍ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എന്തായാലും ബിനുവില്‍ നല്ലൊരു എഴുത്തുകാരന്‍ ഉണ്ട് നല്ലൊരു നടനും ഉണ്ടെന്ന് പ്രകാശ് മാത്യു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ബിനു തൃക്കാക്കര..
My name is അഴകനിലെ… അഴകന്‍
ബിനു തന്നെയാണ് ഈ പടം എഴുതിയിരിക്കുന്നതും, നായകന്‍
ആയിരിക്കുന്നതും… ബിനു തന്റെ വേഷം ഭംഗിയായി ചെയ്തിട്ടുണ്ട്…
ഒരുപക്ഷേ ബിനുവിന് പകരം വിഷ്ണു ഉണ്ണികൃഷ്ണനോ ജോര്‍ജോ ആണ് ഈ വേഷം ചെയ്തിരുന്നത് എങ്കില്‍.. പടം തീയേറ്ററില്‍ നല്ലൊരു വിജയമായിരുന്നേനെ… ബിനുവിന്റെ സ്റ്റാര്‍ വാല്യൂ ആണ് പ്രശ്‌നമായത് എന്ന് തോന്നുന്നു. കൂടെ പ്രമോഷന്റെ വളരെ കുറവ്…
എന്തായാലും ബിനുവില്‍ നല്ലൊരു എഴുത്തുകാരന്‍ ഉണ്ട് നല്ലൊരു നടനും ഉണ്ട്..
ഉയരങ്ങളില്‍ എത്തട്ടെ.

ഫൈസല്‍ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കടവൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അരീബ് റഹ്‌മാന്‍ എന്നിവരാണ്. പി ആര്‍ ഒ: വൈശാഖ് സി വടക്കേവീട്.