ലൈവ് പെർഫോമൻസുമായി പ്രണവ് മോഹൻലാൽ; പൊളിയെന്ന് ആരാധകർ

Follow Us :

പ്രണവ് മോഹൻലാൽ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ്. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അദ്ദേഹത്തിന് വലിയൊരു ആരാധക നിര തന്നെയുണ്ട്. അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായത്. ഇൻസ്റ്റാഗ്രാമിൽ പ്രണവ് തൻറെ യാത്രകളുടെയുംം സാഹസികതയുടെയും വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പ്രണവ് ഇൻസ്റ്റാഗ്രാമിൽ ഒരു ലൈവ് പെർഫോമൻസിന്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ലൂയിസ് ആംസ്ട്രോങ്ങിന്റെ ‘സെന്റ് ജെയിംസ് ഇൻഫേമറി ബ്ലൂസ്’ എന്ന ഗാനം തന്റഎ യാത്രയ്ക്കിടയിൽ ഒരു വേദിയിൽ ആലപിക്കുകയാണ് പ്രണവ് മോഹൻ ലാൽ. ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. ലൈവ് പെർഫോമൻസിന്റെ വീഡിയോയ്ക്ക് കമന്റുമായി നടൻ ആന്റണി വർഗീസും നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ഇതുവരെ 299,624 പേരാണ് ലൈവ് പെർഫോന്റെ വീഡിയോ കണ്ടിരിക്കുന്നത്. ‘തത്സമയം സെന്റ് ജെയിംസിന്റെ മറ്റൊരു അവതരണം’ എന്നാണ് വീഡിയോയ്ക്ക് പ്രണവ് മോഹൻലാൽ ക്യാപ്ഷൻ ന്ൽകിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തത് ഹൃദയമാണ് പ്രണവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരായിരുന്നു സിനിമയിലെ നായികമാർ.