ആ പോയ മനുഷ്യൻ ആണ് പ്രണവ് മോഹൻലാൽ, വൈറലായി താരത്തിന്റെ വീഡിയോ

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിൻറെ മകനാണ് പ്രണവ് മോഹൻലാൽ, നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു, അഭിനയം മാത്രമല്ല പ്രണവിന്റെ കൈവശം ഉള്ളത്, മികച്ചൊരു സഹസംവിധായകൻ കൂടിയാണ് പ്രണവ്. ഒന്നാമന്‍’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പ്രണവ്…

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിൻറെ മകനാണ് പ്രണവ് മോഹൻലാൽ, നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു, അഭിനയം മാത്രമല്ല പ്രണവിന്റെ കൈവശം ഉള്ളത്, മികച്ചൊരു സഹസംവിധായകൻ കൂടിയാണ് പ്രണവ്. ഒന്നാമന്‍’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പ്രണവ് മോഹന്‍ലാല്‍ സിനിമാലോകത്തേക്ക് വരുന്നത്. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം ‘പാപനാശം’ , ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ചിത്രങ്ങളിലൂടെ ഒരു സഹ സംവിധായകനായി അദ്ദേഹം സിനിമാലോകത്തേക്ക് തിരിച്ചെത്തി. കുറച്ച് ദിവസങ്ങൾക്ക് പ്രണവും വിസ്‌മയയയും ട്രിപ്പിന് പോയ ചിത്രങ്ങൾ വിസ്മയ പങ്കുവെച്ചിരുന്നു,ഇപ്പോൾ മണാലിയിൽ വെച്ചുള്ള മോഹൻലാലിൻറെ ഒരു വീഡിയോ ആളാണ് ഏറെ ശ്രദ്ധ നേടുന്നത്,

യുവസഞ്ചാരി ആത്മയാന്‍   പങ്കുവെച്ചത്, വലിയൊരു ബാക്ക്പാക്കുമായി മണാലിയുടെ തെരുവുകളിലൂടെ നടന്നു പോകുന്ന പ്രണവ് മോഹന്‍ലാലിന്റെ ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വഴിയില്‍ നിന്നൊരാളെ കിട്ടയതാണ്,’ എന്ന്  പറഞ്ഞു കൊണ്ടാണ് അത്മയാൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്, കണ്ട് പരിചയമുണ്ടല്ലോ എന്നും പേരെന്താണെന്നും  വീഡിയോയിൽ ഇടക്ക് തമാശക്ക് ചോദിക്കുന്നത് കാണാം. ആ പോയ മനുഷ്യൻ ആണ് പ്രണവ് മോഹൻലാൽ എന്ന് വീഡിയോയിൽ അത്മയാൻ പറയുന്നത് കാണാം, പ്രണവിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എങ്ങും ഇപ്പോൾ വൈറലാണ്.

pranav mohanlal

നേരത്തെ തന്നെ പ്രണവിന്റെ സിംപ്ലിസിറ്റിയെ കുറിച്ചുള്ള വാർത്തകൾ പുറത്ത്‌വന്നിട്ടുണ്ട്, തന്റെ മകന് ആഡംബരത്തോട് താല്പര്യം ഇല്ലായെന്ന് മോഹൻലാൽ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു എപ്പോഴും അവൻ തന്നെ അത്ഭുതപെടുത്താറുണ്ടെന്നും താരം മകനെക്കുറിച്ച് പറഞ്ഞു, പ്രണവിന്റെ ഈ സ്വഭാവത്തെക്കുറിച്ച് താരത്തിന്റെ സുഹൃത്തുക്കളും പറഞ്ഞിരുന്നു സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ പ്രണവ് സജീവമല്ല< യാത്രകളോടാണ് പ്രണവിന് താല്പര്യം, മരക്കാർ അറബിക്കടലിന്റെ സിംഹമാണ് പ്രണവിന്റെ വരാൻ ഇരിക്കുന്ന ചിത്രം