Film News

‘ഇന്ത്യയിലെ മറ്റൊരു താരവും അത് ചെയ്യില്ല’; മലയാളത്തിന്റെ രാജുവേട്ടനെ ആകാശത്തോളം പ്രശംസിച്ച് പ്രശാന്ത് നീൽ

കെജിഎഫിന് ശേഷം സലാറിലൂടെ തന്റെ വിജയക്കുതിപ്പ് തുടർന്നിരിക്കുകയാണ് പ്രശാന്ത് നീൽ. പ്രഭാസും മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ഒന്നിച്ച ചിത്രം ലോകമെമ്പാടു നിന്നും വമ്പൻ കളക്ഷൻ നേടി കുതിക്കുകയാണ്. ഇപ്പോൾ സലാറിന് വേണ്ടി പൃഥ്വിരാജ് ചെയ്ത ഏറ്റവും വലിയ കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രശാന്ത് നീൽ.

സലാറിന് വേണ്ടി പൃഥ്വിരാജ് ചെയ്തത് ഇന്ത്യയിലെ മറ്റൊരു താരവും ചെയ്യില്ലെന്നാണ് പ്രശാന്ത് നീലിന്റെ വാക്കുകൾ. സലാർ ഒരു പ്രഭാസ് ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജിന് വ്യക്തമായി അറിയാമായിരുന്നു. അത്രയും വ്യക്തത മറ്റൊരു ഇൻഡസ്ട്രിയിൽ നിന്നുള്ള താരത്തിൽ നിന്നും ലഭിക്കില്ല. സംവിധായകനും കൂടിയായതുകൊണ്ട് അദ്ദേഹത്തിന് അത് പെട്ടെന്ന് തന്നെ മനസിലാകുമെന്ന് പ്രശാന്ത് നീൽ പറഞ്ഞു. ഈ സിനിമ ഒരു പ്രത്യേക രീതിയിലാണ് നിർമിക്കാൻ പോകുന്നതെന്നും തനിക്ക് ലഭിച്ച കഥാപാത്രം എത്രത്തോളം എക്‌സ്‌പോഷർ ഉണ്ടാക്കുമെന്നും പൃഥ്വിരാജിന് വ്യക്തമായ ധാരണ ആദ്യം മുതൽ തന്നെ ഉണ്ടായിരുന്നു. ഒരു താരമെന്ന നിലയ്ക്കാണ് അദ്ദേഹം സെറ്റിൽ വന്നതെങ്കിൽ ഈ കഥാപാത്രം ചെയ്യാൻ പൃഥ്വിരാജിനാവില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Gargi