‘ഇത് ചെയ്യാന്‍ അവര്‍ക്ക് അവസരം നല്‍കരുത്, ഈ ആളുകളെയെല്ലാം അവഗണിക്കൂ, പരിക്കുകളില്‍ നിന്ന് താങ്കള്‍ ഉടന്‍ സുഖം പ്രാപിക്കൂ’ സംവിധായകന്റെ കുറിപ്പ്

ഉറക്കച്ചടവോടെ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഷൈനിനെ കുറിച്ച് ‘അടി’ എന്ന ചിത്രത്തിന്റെ സംവിധായകന് ചിലത് പറയാനുണ്ട്. ഇത്രയും വേദന സഹിച്ചിരിക്കുമ്പോള്‍ സിനിമയുടെ പ്രമോഷന് വേണ്ടി…

ഉറക്കച്ചടവോടെ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഷൈനിനെ കുറിച്ച് ‘അടി’ എന്ന ചിത്രത്തിന്റെ സംവിധായകന് ചിലത് പറയാനുണ്ട്. ഇത്രയും വേദന സഹിച്ചിരിക്കുമ്പോള്‍ സിനിമയുടെ പ്രമോഷന് വേണ്ടി ഇതൊന്നും ചെയ്യേണ്ടിയിരുന്നില്ലെന്നാണ് പരിക്ക് പറ്റിയ ഷൈനിന്റെ ചിത്രം പങ്കുവച്ച് സംവിധായകന്‍ പ്രശോഭ് വിജയന്‍ കുറിക്കുന്നത്. ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് അടി.

കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട ഷൈന്‍ ടോം ചാക്കോ, താങ്കള്‍ക്കും താങ്കളുടെ സമീപകാല അഭിമുഖങ്ങള്‍ക്കും ഇടയില്‍ എന്താണ് നടക്കുന്നതെന്ന് എനിക്കറിയാം. ഇത് ചെയ്യാന്‍ അവര്‍ക്ക് അവസരം നല്‍കരുത്, ഈ ആളുകളെയെല്ലാം അവഗണിക്കൂ, പരിക്കുകളില്‍ നിന്ന് താങ്കള്‍ ഉടന്‍ സുഖം പ്രാപിക്കൂ.

അവര്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ ഏറെ വിവേചനമുള്ളയിടമാണ് ഇന്റര്‍നെറ്റ്, ഒരിക്കലും അവരുടെ ചിന്തകളും ചിന്താ പ്രക്രിയയും തിരുത്താന്‍ കഴിയില്ല. സിനിമകളുടെ പബ്ലിസിറ്റിക്ക് ഉത്തരവാദികളായ വേറെയും നടന്മാരുണ്ട്, ഇത്രയും വേദന സഹിക്കുമ്പോള്‍ ഇതെല്ലാം ചെയ്യേണ്ടിയിരുന്നില്ല. വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

https://www.instagram.com/p/Cac0yJIPGwr/?utm_source=ig_embed&ig_rid=a80c7193-88ac-49f5-8a80-ea4aa8e8a3de