കൂടെ അഭിനയിച്ചിട്ടുണ്ട്, ഓർക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു; പ്രേമലു താരത്തിന് ശിവകാർത്തിയേകന്റെ മറുപടി ഇങ്ങനെ

പ്രേമലു എന്ന ഹിറ്റ് ചിത്രത്തിലെ ആദി എന്ന കഥാപാത്രത്തിലൂ‍െ ഞെട്ടിച്ച നടനാണ് ശ്യാം മോഹൻ. വില്ലൻ ഷെയ്‍ഡുള്ള ഒരു കഥാപാത്രമായിരുന്നു ചിത്രത്തിൽ ശ്യാം മോഹനെങ്കിലും ഏറെ ചിരിപ്പിക്കുകയും ചെയ്തതിനാണ് പ്രേക്ഷകരുടെ ഇഷ്ടം നേടുകയായിരുന്നു. ഇപ്പോൽ…

പ്രേമലു എന്ന ഹിറ്റ് ചിത്രത്തിലെ ആദി എന്ന കഥാപാത്രത്തിലൂ‍െ ഞെട്ടിച്ച നടനാണ് ശ്യാം മോഹൻ. വില്ലൻ ഷെയ്‍ഡുള്ള ഒരു കഥാപാത്രമായിരുന്നു ചിത്രത്തിൽ ശ്യാം മോഹനെങ്കിലും ഏറെ ചിരിപ്പിക്കുകയും ചെയ്തതിനാണ് പ്രേക്ഷകരുടെ ഇഷ്ടം നേടുകയായിരുന്നു. ഇപ്പോൽ ഓൺലൈനിൽ നടൻ ശിവകാർത്തികേയനുമായി ശ്യാം നടത്തിയ സംഭാഷണമാണ് ചർച്ചയാകുന്നത്.

ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ ശ്യാം മോഹനുമുണ്ട്. പ്രേമലുവിനെ പ്രശംസിച്ച് നടൻ ശിവകാർത്തികേയൻ രംഗത്ത് എത്തിയതിൽ നന്ദി രേഖപ്പെടുത്തുകയായിരുന്നു ശ്യാം മോഹൻ. എന്നെ ഓർക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രേമലു താരം ശിവകാർത്തികേയന് എഴുതി. അമരനിൽ തമിഴ് സൂപ്പർ താരത്തിനൊപ്പം വേഷമിട്ടിട്ടുണ്ടെന്നും പറഞ്ഞു ശ്യാം.

ഓർക്കുന്നു എന്നായിരുന്നു ശിവകാർത്തികേയന്റെ ഇതിനുള്ള മറുപടി. തന്റെ സുഹൃത്തുക്കളോടും ശ്യാമിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞു. താങ്കളുടെ വേഷം മികച്ചതായിരുന്നുവെന്നും താരം ശ്യാമിനോട് പറഞ്ഞു. തുടർന്ന് ശ്യാം മോഹൻ ഇതിന് നന്ദി പറയുകയും ചെയ്‍തു. ഈ ചാറ്റാണ് ഇപ്പോൾ വൈറലാകുന്നത്.