നടന്‍ പ്രേംഗി അമരന്‍ വിവാഹിതനാവുന്നു!! വധു യുവഗായിക വിനീത

തമിഴ് സിനിമാ ലോകത്തെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ പ്രേംഗി അമരന്‍. സംഗീത സംവിധായകനായും ഹാസ്യ നടനായുമെല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതുവത്സരത്തില്‍ സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് താരം. വിവാഹതാവുകയാണ് എന്ന സന്തോഷമാണ്…

തമിഴ് സിനിമാ ലോകത്തെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ പ്രേംഗി അമരന്‍. സംഗീത സംവിധായകനായും ഹാസ്യ നടനായുമെല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതുവത്സരത്തില്‍ സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് താരം. വിവാഹതാവുകയാണ് എന്ന സന്തോഷമാണ് താരം അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ വിവാഹം കഴിക്കുമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”പുതുവത്സരാശംസകള്‍. ഈ വര്‍ഷം ഞാന്‍ വിവാഹിതനാകുകയാണ്. ഡോട്ട്.” ജനുവരി ഒന്നിന് വൈകുന്നേരമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ ട്വീറ്റ് ആരാധകലോകം ഏറ്റെടുത്തിരിക്കുകയാണ്. 45 കാരനായ പ്രേം ജിയുടെ വധു 22 കാരിയായ വിനീതയാണ്. ഇരുവരും കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലാണ്. തമിഴ് സിനിമാ ലോകത്തെ യുവഗായിക കൂടിയാണ് വിനീത.

അടുത്തിടെ പ്രേം ജി തന്റെ കാമുകിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പുതുവത്സര ദിനത്തിലും കാമുകിയ്ക്കൊപ്പമുള്ള ചിത്രം താരം പങ്കുവച്ചിരുന്നു. ഈ വര്‍ഷം താന്‍ വിവാഹിതനാകും എന്നായിരുന്നു ചിത്രത്തിനൊപ്പം താരം കുറിച്ചത്.

അതേസമയം, പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ഈ വര്‍ഷമെങ്കിലും ഒന്ന് കല്യാണം കഴിക്കുമോ? എന്നൊക്കെ ആരാധകര്‍ ചേദിക്കുന്നുണ്ട്. ഇത്തവണ മാറ്റമില്ലെന്നും താന്‍ വിവാഹിതനാകുമെന്നും താരം പറയുന്നു. തന്റെ സഹോദരനും സംവിധായകനുമായ വെങ്കട്ട് പ്രഭുവിന്റെ ചിത്രങ്ങളിലൂടെയാണ് പ്രേം ജി അഭിനയ രംഗത്തേയ്ക്ക് എത്തിയത്.