കയറിപ്പിടിച്ച യുവാവിനെ കൊണ്ട് കാലുപിടിപ്പിച്ച് അവതാരക!! സംഭവം ക്യാപ്റ്റന്‍ മില്ലറിന്റെ പ്രീ റിലീസ് ചടങ്ങിനിടെ

ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രം ക്യാപ്റ്റന്‍ മില്ലറിന്റെ പ്രീ റിലീസ് ചടങ്ങിനിടെ അവതാരകയ്ക്ക് നേരെ ലൈംഗികാതിക്രമം. അവതാരക ഐശ്വര്യ രഘുപതിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഐശ്വര്യ തന്നെയാണ് താന്‍ നേരിട്ട ദുരനുഭവം സോഷ്യലിടത്ത് പങ്കുവച്ചത്. ആള്‍ക്കൂട്ടത്തിനിടയില്‍…

ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രം ക്യാപ്റ്റന്‍ മില്ലറിന്റെ പ്രീ റിലീസ് ചടങ്ങിനിടെ അവതാരകയ്ക്ക് നേരെ ലൈംഗികാതിക്രമം. അവതാരക ഐശ്വര്യ രഘുപതിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഐശ്വര്യ തന്നെയാണ് താന്‍ നേരിട്ട ദുരനുഭവം സോഷ്യലിടത്ത് പങ്കുവച്ചത്. ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് ഐശ്വര്യയുടെ ശരീരത്തില്‍ ഒരാള്‍ കടന്നുപിടിക്കുകയായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍ എന്നെ ഉപദ്രവിച്ചു. ഞാന്‍ അവനെ അപ്പോള്‍ തന്നെ
ചുറ്റുമുണ്ടായിരുന്നത് വളരെ നല്ല ആളുകളായിരുന്നു, ലോകത്തില്‍ ദയയും ബഹുമാനവുമുള്ള ധാരാളം മനുഷ്യര്‍ അവശേഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ ഒരു ചെറിയ ശതമാനം രാക്ഷസന്മാര്‍ ഉള്ള ലോകത്ത് ജീവിക്കാന്‍ തന്നെ ഭയം തോന്നുന്നു, ഐശ്വര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വലിയ ആള്‍ക്കൂട്ടത്തിനിടെയാണ് സംഭവം. വീഡിയോയില്‍ ഐശ്വര്യ തന്നെ ഉപദ്രവിച്ച ആളെ മര്‍ദിക്കുന്നതും കാണാം. ഒടുവില്‍ ഇയാള്‍ ഐശ്വര്യയുടെ കാല്‍ പിടിക്കുന്നുണ്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആളെ ഐശ്വര്യ പിന്നാലെ ഓടി മര്‍ദിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കുകയാണ് വീഡിയോ.

ജനുവരി മൂന്നിന് ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. ക്യാപ്റ്റന്‍ മില്ലറിന്റെ മുഴുവന്‍ ടീമും പരിപാടിയ്ക്ക് എത്തിയിരുന്നു. അതേസമയം സിനിമ പ്രമോഷനിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം എന്നാണ് ആരാധകലോകം പറയുന്നത്. ക്യാപ്റ്റന്‍ മില്ലര്‍ ജനുവരി 12ന് പൊങ്കല്‍ റിലീസായി തിയ്യേറ്ററിലെത്തും.