എന്റെ വിജയങ്ങൾക്ക് എല്ലാം പിന്നിൽ ലിസി ആയിരുന്നു

പ്രേക്ഷകർക്കു ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാൾ ആണ്പ്രിയദർശൻ . വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ പ്രിയദർശൻ ഒരുപാട് മികച്ച ചിത്രങ്ങൾ ആണ് പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുള്ളത്. ഒരുകാലത്ത് ഇറങ്ങിയ പ്രിയദർശൻ ചിത്രങ്ങൾ എല്ലാം തന്നെ…

പ്രേക്ഷകർക്കു ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാൾ ആണ്പ്രിയദർശൻ . വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ പ്രിയദർശൻ ഒരുപാട് മികച്ച ചിത്രങ്ങൾ ആണ് പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുള്ളത്. ഒരുകാലത്ത് ഇറങ്ങിയ പ്രിയദർശൻ ചിത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ വിജയം നേടിയവ ആയിരുന്നു. ആ ചിത്രങ്ങൾ ഒക്കെ വര്ഷങ്ങൾക്ക് ഇപ്പുറം ഇന്നും ആരാധകരുടെ ഇഷ്ട്ടം നേടിക്കൊണ്ടിരിക്കുകയാണ്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ പ്രേഷകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ വിജയം നേടിയിരുന്നു. എന്നാൽ പ്രിയദർശനും ലിസിയും വിവാഹ മോചിതർ ആയ കാര്യം ഒരു ഞെട്ടലോടെയാണ് സിനിമാ പ്രേമികൾ കേട്ടത്.

കാരണം വര്ഷങ്ങളായി നീണ്ടു നിന്ന ദാമ്പത്യ ജീവിതമായിരുന്നു ഇവരുടേത്. കല്യാണി, സിദ്ധാർത്ഥ് എന്നീ മക്കളും ഇവർക്ക് ഉണ്ട്. എന്നാൽ ഇരുവരും വേർപിരിയുന്നുവെന്ന വാർത്ത വന്നതോടെ പ്രേക്ഷകരും ഞെട്ടുകയായിരുന്നു. എന്നാൽ ലിസിയായിരുന്നു തന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും കാരണം എന്ന് വിവാഹ മോചനത്തിന് ശേഷം പ്രിയദർശൻ പറഞ്ഞിരുന്നു. അന്ന് പ്രിയൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ വിജയങ്ങൾക്കും കാരണം എന്റെ ഭാര്യയാണ്. ലിസി പലകാര്യങ്ങളും ഒരുപാട് അഡ്ജസ്റ്റ് ചെയ്തിരുന്നു. കുടുംബജീവിതത്തിൽ അടിത്തറ നഷ്ടപ്പെട്ടാൽ എത്ര കഴിവുള്ള സംവിധായകർ ആണെങ്കിലും അവരുടെ കരിയർ ഗ്രാഫ് താഴേക്ക് പോകും.

അങ്ങനെ കുടുംബജീവിതം നശിച്ചപ്പോൾ കരിയറും നശിച്ച രണ്ടു മൂന്ന് സംവിധായകരെ എനിക്ക് അറിയാം. എന്നാൽ അവരുടെ പേര് ഞാൻ പറയുന്നില്ല. കാരണം അവർ എന്നേക്കാൾ വലിയ സംവിധായകർ ആണ്. ഒരു സിനിമയുടെ എല്ലാം ആണ് സംവിധാനകൻ. ശരിക്കും ഒരു കപ്പലിന്റെ കപ്പിത്താൻ എന്ന് തന്നെ പറയാം. ആ കപ്പിത്താന്റെ നിയന്ത്രണവും സമാധാനവും എല്ലാം ഉള്ളത് അവന്റെ കുടുംബത്തിൽ ആണ്. അവിടെ താളപ്പിഴകൾ ആണ് എങ്കിൽ അത് അവന്റെ സിനിമയെയും ബാധിക്കും. അങ്ങനെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ കാരണം സിനിമ ജീവിതം തന്നെ താഴെ പോയ സംവിധായകർ ഉണ്ട് എന്നുമാണ് പ്രിയദർശൻ പറഞ്ഞത്.