ദുല്‍ഖറിന്റെ ഭാഗ്യം കണ്ട് സങ്കടപ്പെടുന്ന പൃഥ്വിരാജ്!!… എനിക്ക് അത് സാധിക്കാതെ പോയതില്‍ വിഷമം ഉണ്ടെന്ന് താരം

സിനിമയിലെ തുടക്ക കാലത്ത് അഹങ്കാരി എന്ന് ചിലര്‍ പൃഥ്വിരാജിനെ മുദ്രകുത്തി. തനിക്ക് ശരി എന്ന് തോന്നുന്നത് എവിടെയായാലും വെട്ടിത്തുറന്ന് പറയുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന് കിട്ടിയ പേര്. എന്നാല്‍ അതില്‍ ഒന്നും ഈ കലാകാരനെ…

സിനിമയിലെ തുടക്ക കാലത്ത് അഹങ്കാരി എന്ന് ചിലര്‍ പൃഥ്വിരാജിനെ മുദ്രകുത്തി. തനിക്ക് ശരി എന്ന് തോന്നുന്നത് എവിടെയായാലും വെട്ടിത്തുറന്ന് പറയുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന് കിട്ടിയ പേര്. എന്നാല്‍ അതില്‍ ഒന്നും ഈ കലാകാരനെ തളച്ചിടാന്‍ ആര്‍ക്കും സാധ്യമായിരുന്നില്ല. നടനായി ഗായകനായി സംവിധായകനായി നിര്‍മ്മാതാവായി അങ്ങനെ ആ അഹങ്കാരി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഹങ്കാരിയായി മാറി. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ നായകനായി ബ്രോ ഡാഡി കൂടി ഒരുക്കി കഴിഞ്ഞു. അതിനൊപ്പം തന്റെ മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രത്തിനായുള്ള ഒരുക്കത്തിലുമാണ് അദ്ദേഹം.

ഇങ്ങനെ ജീവിതത്തില്‍ വിജയത്തിന്റെ ഓരോ പടികള്‍ കയറുമ്പോഴും തന്റെ വളര്‍ച്ച കാണാന്‍ അച്ഛന്‍ കൂടെയില്ലാത്തതിന്റെ സങ്കടം പൃഥ്വിരാജ് പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. അത്തരത്തില്‍ താരം പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധ നേടുന്നത്. തന്റെയും ചേട്ടന്റെയും വളര്‍ച്ച കാണാന്‍ അച്ഛന്‍ കൂടെയില്ലാതെ പോയതില്‍ അതിയായ വിഷമം ഉണ്ടെന്ന് താരം പറയുന്നു. അതേസമയം, മമ്മൂട്ടി ദുല്‍ഖര്‍ ബന്ധത്തെ കുറിച്ചും പറയുകയാണ് താരം. ദുല്‍ഖര്‍ എന്ന മകന്‍ നേടുന്ന വിജയങ്ങള്‍ മമ്മൂട്ടിക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ തന്നെ തന്റെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്‍കുമ്പോഴൊക്കെ ദുല്‍ഖറിന് വലിയ അഭിമാനം ആണ്.

അത് തനിക്കു സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ് ഉള്ളതെന്നും പൃഥ്വിരാജ് പറയുന്നു. തന്റെയും ചേട്ടന്റെയും വിജയങ്ങള്‍, അച്ഛന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഒരുപാട് ആസ്വദിച്ചേനെ, ഈ വിജയങ്ങളില്‍ അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു എന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.