ആ സമയത്താണ് ഞാൻ യഥാർത്ഥ നജീബിന് കണ്ടുമുട്ടിയത്! ആ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല, പൃഥ്വിരാജ് 

പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ബ്ലെസ്സി ചിത്രമാണ് ‘ആട് ജീവിതം’, ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജ് ആണ്, ഇപ്പോൾ താരം ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി താൻ യാതാർത്ഥ നജീബിന് കണ്ട കാര്യം തുറന്നു പറയുകയാണ് അഭിമുഖത്തിൽ, ഈ സിനിമയുടെ ലാസ്‌റ് പാക്കപ്പ് പറഞ്ഞതിന് ശേഷമാണ് റിയൽ നജീബിന് ഞാൻ കാണുന്നത്, ശരിക്കും റിയൽ നജീബും, റീൽ നജീബും സംസാരിക്കുന്നത് എന്ന് തന്നെ പറയാം.

ആ സംസാരം ഞങ്ങൾ ഷൂട്ട് ചെയ്യ്തിട്ടുമുണ്ട്, എനിക്ക് ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആയിരുന്നു, ആ ഷൂട്ട് ചെയ്യ്തത് ഞങ്ങൾ ഉടനെ റിലീസ് ചെയ്‌യും, ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ ചോദിച്ച ഒന്ന് രണ്ടു കാര്യങ്ങൾ ഉണ്ട്, ആ സമയത്തു ഞാൻ അങ്ങനെയാണ് ചെയ്യ്തത് ശരിക്കും അതാണോ ചെയ്‌യേണ്ടത് എന്ന് ഞാൻ ചോദിച്ചു, അത് കറക്റ്റ് ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്, ശരിക്കും അതെന്റെ ക്രഡിറ്റ് അല്ല, ബ്ലെസ്സി ചേട്ടൻ ഇമാജിൻ ചെയ്യ്തതും പിന്നെ ഫിലിം മേക്കറുടെ ക്രഡിറ്റുമാണ്

ശരിക്കും അദ്ദേഹം അനുഭവിച്ച യാതനകൾ തന്നെയാണ് ഇതിൽ ചെയ്യ്തിരിക്കുന്നത് പൃഥ്വിരാജ് പറയുന്നു, ബെന്യാമിന്റെ ആട് ജീവിതം എന്ന നോവലെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്, ഇ ഒരു ചലച്ചിത്ര ആവിഷ്കാരത്തിനാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നതും