അതൊരു ചലഞ്ചിംഗ് സിനിമയാവും,ഞാനും ആവേശത്തിലാണ് പൃഥ്വിരാജ് സുകുമാരൻ പറയുന്നു!!!

മലയാളികൾ കാത്തിരുന്ന സിനിമയുടെ പ്രഖ്യാപനം അടുത്തിടെ നടന്നിരുന്നു. മറ്റന്നുമല്ലലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനമായിരുന്നു അത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവിൻറെ ബാനറിൽ ഷിബു ബേബിജോൺ ആണ് ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ കുട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമ നിർമിക്കുന്നത്.

ഒക്ടോബർ 25നാണ് സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് എന്നാൽ ഈ പ്രോജക്റ്റിനെക്കുറിച്ച് മറ്റു വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. കാപ്പയുടെ പ്രൊമോഷണൽ പരിപാടിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്.

ലാലേട്ടനെ നായകനാക്കി ലിജോ ചെയ്യുന്ന സിനിമ ഒരു ലിജോ ജോസ് പെല്ലിശ്ശേരി സിനിമ തന്നെയാണ്. എന്താണ് അതിന്റെ വിഷയമെന്ന് അറിയാം. അതുകൊണ്ട് തന്നെ പറയട്ടെ ആ സിനിമ കാണാൻ ഞാൻ അങ്ങേയറ്റം എക്‌സൈറ്റഡാണ്. ഒരു ലാലേട്ടൻ ഫാൻ ആണ് എങ്കിൽപ്പോലും ആ ചിത്രത്തെ സംബന്ധിച്ച് എന്റെ ഏറ്റവും വലിയ ആവേശം എന്തെന്നാൽ അത് ലിജോയുടെ സിനിമ എന്നത് തന്നെയാണ്. അതൊരു ഭയങ്കര ചലഞ്ചിംഗ് സിനിമ തന്നെയാണ്. . ലിജോയുടെ സംവിധാനത്തിൽ വരുന്നതിനാൽ ഒരു പുതുമ കൊണ്ടുവരാൻ ലാലേട്ടനും ശ്രമിക്കുമെന്നാണ് ഞാൻ കരുതുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.