ഒടുവില്‍ ബ്രഹ്‌മപുരത്തിന് വേണ്ടി മൗനം വെടിഞ്ഞ് പൃഥ്വിരാജ്; ഇനി കിറ്റിനല്ല, പുരോഗതിക്ക് വോട്ട് ചെയ്യണമെന്ന് കമന്റുകള്‍

കൊച്ചി ബ്രഹ്‌മപുരം പുകയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ലോക വിഷയങ്ങളില്‍ പോലും ഉച്ചത്തില്‍ പ്രതികരിക്കാറുള്ള മലയാള സിനിമയിലെ താരങ്ങള്‍ പലരും ്രബഹ്‌മപുരത്ത് ഒരു വിപത്ത് നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിശ്ശബ്ദരാണ്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍,…

കൊച്ചി ബ്രഹ്‌മപുരം പുകയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ലോക വിഷയങ്ങളില്‍ പോലും ഉച്ചത്തില്‍ പ്രതികരിക്കാറുള്ള മലയാള സിനിമയിലെ താരങ്ങള്‍ പലരും ്രബഹ്‌മപുരത്ത് ഒരു വിപത്ത് നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിശ്ശബ്ദരാണ്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ മാത്രമാണ് യുവ താരനിരയില്‍ നിന്നും ഇതുവരെയായി പ്രതികരിച്ചിട്ടുള്ളത്. ‘ദയവായി എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് സുരക്ഷിതരായിരിക്കുക’ എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

prithviraj sukumaran

പൊതുജനങ്ങള്‍ക്കുള്ള ഉപദേശം എന്ന പേപ്പര്‍ കട്ടിംഗും ഇതിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങരുത്, തെരുവിലൂടെയുള്ള നടത്തം ഒഴിവാക്കണം, പുറത്തു പോകുമ്പോള്‍ N95 മാസ്‌ക് ധരിക്കണം, പുകവലിക്കരുത്, ഇന്‍ഹെയിലര്‍, ഗുളികകള്‍ പോലുള്ളവ കൈയെത്തും ദൂരത്ത് സൂക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ ചിത്രമാണ് താരം പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായെത്തിയത്. ഇനി കിറ്റിനല്ല, പുരോഗതിക്ക് വോട്ട് ചെയ്യണം, എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണോ പ്രതികരിക്കുന്നത്, ഇനിയും ഈ സര്‍ക്കാരിന് വോട്ട് ചെയ്യരുത് ഇങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള പുകയില്‍ കൊച്ചി നഗരം വീര്‍പ്പുമുട്ടുമ്പോള്‍ പ്രദേശത്ത് താമസക്കാര്‍ കൂടിയായ സിനിമാ താരങ്ങളുടെ മൗനത്തില്‍ രൂക്ഷവിമര്‍ശനവുമായി നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍ രംഗത്തെത്തിയിരുന്നു.

‘കഴിഞ്ഞകുറെ ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങളെ ശ്വാസംമുട്ടിച്ചു കൊല്ലുന്നത്തിന് എതിരെ പ്രതികരിക്കാന്‍ കൊച്ചിയില്‍ താമസിക്കുന്ന നമ്മുടെ സ്റ്റാറുകളായ മമ്മുക്ക, ലാലേട്ടന്‍, പൃഥ്വിരാജ്, തുടങ്ങി എല്ലാവരും മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു. നമ്മള്‍ ഉറക്കത്തിലും ഈ വിഷവായുവല്ലേ ശ്വസിക്കുന്നത്.അതോ നിങ്ങളുടെ വീടുകളില്‍ വേറെ വായു ഉല്പാതിപ്പിക്കുന്നുണ്ടോ?
ജീവിക്കാന്‍ വേണ്ട ജീവവായു നിഷേധിക്കുന്ന അധികാരികള്‍ക്കെതിരെ സംസാരിക്കാന്‍ പോലും എന്താണ് കാലതാമസം..

ഇങ്ങനെയുള്ള അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ പിന്നെ എന്തിനോടാണ് നിങ്ങള്‍ പ്രതികരിക്കുക..ആരെങ്കിലും എഴുതി തരുന്ന ഡയലോഗുകളാല്‍ ഗര്‍ജിക്കുന്ന കഥാപത്രങ്ങളില്‍ മാത്രം മതിയോ നിങ്ങളുടെ ഗര്‍ജ്ജനം..
രാഷ്ട്രീയം നോക്കാതെ അധികാരികെതിരെ പ്രതികരിക്കുക. ജനങ്ങള്‍ക്ക് വേണ്ടി.
നിങ്ങളുടെ പ്രേക്ഷകര്‍ക്ക് വേണ്ടി പ്രതികരിക്കുക.ഇനി ഒരിക്കലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ വേണ്ടി പ്രതികരിക്കുക. ഇങ്ങനെ പറഞ്ഞത് തെറ്റായി പോയെങ്കില്‍ എന്നോട് ക്ഷമിക്കുകയെന്നാണ് നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.