നടിയുടെ ഷഡി കാവിനിറമായപ്പോള്‍ കുരച്ച സാംസ്‌കാരിക നായിക്കളുടെ കുര പോയിട്ട് മൂളക്കം പോലുമില്ല!!!

ദിവസങ്ങളായി കൊച്ചിയുടെ ആകാശം നിറയെ കറുത്ത പുകയാണ്. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും നഗരത്തിനെ വിഷമയമാക്കിയിട്ട് 9 ദിവസങ്ങളായി. പുക പൂര്‍ണമായി ശമിപ്പിക്കുന്നതിന് ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ്…

ദിവസങ്ങളായി കൊച്ചിയുടെ ആകാശം നിറയെ കറുത്ത പുകയാണ്. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും നഗരത്തിനെ വിഷമയമാക്കിയിട്ട് 9 ദിവസങ്ങളായി. പുക പൂര്‍ണമായി ശമിപ്പിക്കുന്നതിന് ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

ഇപ്പോഴിതാ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സാമൂഹിക വിഷയങ്ങളിലെല്ലാം തുറന്ന പ്രതികരണവുമായി താരം എത്താറുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ഗാനരംഗം വിവാദമാക്കിയവരൊന്നും മാലിന്യപ്പുക വിഷയത്തില്‍ പ്രതികരിക്കാത്തതിലാണ് നടന്‍ പ്രതിഷേധം വ്യക്തമാക്കിയത്.

സിനിമാനടിയുടെ ഷഡി കാവി നിറമായപ്പോള്‍ ഐക്യദാര്‍ണ്ഡ്യം കുരച്ച ഒരു സാസംകാരിക നായിക്കളും കുട്ടികളുടെ പരീക്ഷാപേപ്പര്‍ ചുവപ്പിച്ചപ്പോള്‍ കുരക്കുന്നില്ല…എന്തിന് കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു..ഒരു സാസംകാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ല…

ഉടമസ്ഥരുള്ള സാസംകാരിക നായിക്കളെ..നിങ്ങള്‍ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളു…ശുഭ മാലിന്യരാത്രി…പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങള്‍ തെരുവ് നായിക്കള്‍ അനിതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും…തെരുവുകള്‍ മുഴുവന്‍ ആര്‍ക്കും വേണ്ടാത്തവന്റെ കുരകൊണ്ട് മുഴങ്ങട്ടെ.. എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.