സോഷ്യല്‍ മീഡിയയില്‍ വൈറലായി പൃഥ്വിരാജിന്റെ കല്യാണ വീഡിയോ!

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഇപ്പോഴിതാ ഇരുവരുടേയും കല്യാണ വീഡിയോ ആണ് സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. 2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജിന്റേയും സുപ്രിയയുടേയും വിവാഹം നടക്കുന്നത്. നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴിതാ വിവാഹ വീഡിയോ വീണ്ടും വൈറലായി മാറുകയാണ്. ഇത് തന്നെയാണ് ഈ സംഭവത്തിലെ കൗതുകവും. പാലക്കാട് വെച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.

ആരാധകര്‍ക്ക് വലിയൊരു ഞെട്ടല്‍ തന്നെ ആയിരുന്നു പൃഥ്വിരാജിന്റെ വിവാഹം. പൃഥ്വിരാജിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സുപ്രിയ. ഈ ബന്ധത്തെ കുറിച്ച് പൃഥ്വിരാജ് എല്ലാം രഹസ്യമായി തന്നെ വച്ചിരിക്കുകയായിരുന്നു. പാലക്കാട് വെച്ച് വളരെ ലളിതമായ രീതിയിലാണ് വിവാഹം നടന്ന്. പാലക്കാട് തേന്‍കുറിശ്ശി ഹെറിറ്റേജില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹം ആയിരുന്നു പൃഥ്വിരാജ് – സുപ്രിയ വിവാഹം. ബെസ്റ്റ് ഫ്രണ്ടിനെ തന്നെ ഭാര്യയായി ലഭിക്കുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല..

എന്നായിരുന്നു ഒരു വിവാഹ വാര്‍ഷികത്തില്‍ അദ്ദേഹം സുപ്രിയയെ കുറിച്ച് പറഞ്ഞത് അക്കാര്യത്തില്‍ താന്‍ ഭാഗ്യവാനാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. സുപ്രിയയുടെ കാഴ്ച്ചപ്പാടുകളും സംസാര രീതിയും എല്ലാം മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പൃഥ്വിരാജിനെപോലെ തന്നെ ഒരു അഭിമുഖത്തിലൂടെ തന്നെ പലരും സുപ്രിയയുടേയും ഫാനായി മാറി. ബിബിസിയുടെ റിപ്പോര്‍ട്ടര്‍ ആയിരുന്നു സുപ്രിയ മേനോന്‍.

വിവാഹ ശേഷമാണ് താരം ജോലി ഉപേക്ഷിച്ച് പൃഥ്വിരാജിന് ഒപ്പം നാട്ടില്‍ തന്നെ താമസിക്കാന്‍ തുടങ്ങിയത്. പിന്നീട് ഇവര്‍ സിനിമാ രംഗത്തേക്ക് നിര്‍മ്മാതാവായി എത്തി. 2014നാണ് ഇവരുടെ ജീവിതത്തിലേക്ക് അലംകൃത കടന്ന് വരുന്നത്.

മകളോടൊപ്പമുള്ള ഈ കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിവാഹ ശേഷം കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ പൃഥ്വിരാജിന് കൂട്ടായി നിന്നത് സുപ്രിയ തന്നെ ആയിരുന്നു. അങ്ങനെ മലയാളികളുടെ പവര്‍ കപ്പിളായി മാറിയിരിക്കുകയാണ് ഇവര്‍. വിവാഹ വീഡിയോ കാണുമ്പോള്‍ തന്നെ എന്തൊരു സന്തോഷം.. ഒരു സാധാരണക്കാരന്റെ കല്യാണം പോലെ.. 2022ലും ഈ വിവാഹം കാണുന്നു.. എന്നിങ്ങനെ നീളുന്നു വീഡിയോയ്ക്കുള്ള ആരാധകരുടെ കമന്റുകള്‍.

Previous articleപുരുഷന്മാരുടെ വാഷ്റൂമില്‍ ഡയപ്പര്‍ മാറ്റാനുള്ള സൗകര്യം; ബെംഗളൂരു വിമാനത്താവളത്തിന് സോഷ്യല്‍മീഡിയയുടെ പ്രശംസ
Next articleഎലിസബത്തിന്റെ വീട്ടുകാര്‍ക്ക് അവളെക്കാള്‍ ഇഷ്ടം എന്നെയാണ് – ബാല