എന്റെ ജീവിതത്തിലെ ആ അഞ്ചു രാത്രികൾ ഞാൻ ഇന്നും ഓർക്കും, പ്രിയാമണി 

മലയാളത്തിലും, തെന്നിന്ത്യയിലും ,ഇപ്പോൾ ബോളിവുഡിലും തിളങ്ങി നിന്ന നടിയാണ് പ്രിയാമണി, ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു പ്രധാന സിനിമയെ കുറിച്ചും അതിലെ നടനായ ഷാരൂഖ്ഖാനെ കുറിച്ചും പ്രിയ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ ഷാരൂഖാനും, ദീപികയോടൊപ്പം അഭിനയിക്കാൻ ചിത്രത്തിലെ സംവിധായകൻ തന്നെ വിളിച്ചു, ആദ്യം ഒന്ന് മടിച്ചു.

ചിത്രത്തിൽ അവരോടൊപ്പം ഡാൻസ് ചെയ്യാൻ അല്ലെ എന്ന് ഞാൻ ചോദിച്ചു, അപ്പോൾ പറഞ്ഞു അല്ല നിങ്ങൾ രണ്ടുപേരും മാത്രമാണ് അതിൽ അഭിനയിക്കുന്നത്, അതൊരു ഡാൻസ് രംഗം ആയിരുന്നു, ഇത് കേട്ടപ്പോൾ എന്റെ ജീവൻ തന്നെ പോയി ,ശരിക്കും പറഞ്ഞാൽ എന്റെ സ്വപ്നം സഫലമാകുന്ന ഒരു നിമിഷം തന്നെ ആയിരുന്നു, ഷാരുഖ് ഖാൻ വളരെ സ്വീറ്റ് ആയ ആളാണ് പ്രിയ മണി പറയുന്നു.

അതിൽ ചില സ്റ്റെപ്പുകൾ രണ്ടുതവണ ചെയണമായിരുന്നു, എന്നാൽ അദ്ദേഹം വന്നു എന്നോട് പറഞ്ഞു വേണ്ട പ്രിയ നീ പോയി കുറച്ചു നേരം ഇരുന്നുകൊള്ളൂ, ഞാൻ ചെയ്യ്തുകൊള്ളാം എന്ന് പറയുമായിരുന്നു , അത്ര നല്ല ഒരു നടൻ തന്നെയാണ് ഷാരുഖ് ഖാൻ. സത്യത്തിൽ ഈ ഷൂട്ടിങ് എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത അഞ്ചു രാത്രികൾ തന്നെയാണ് ,അത് ഇന്നും ഞാൻ ഓർക്കാറുണ്ട് പ്രിയ മണി പറയുന്നു.