‘വിരൂപാക്ഷ’യുടെ വന്‍ വിജയം! സംവിധായകന് ആഡംബര കാര്‍ സമ്മാനിച്ച് നിര്‍മ്മാതാക്കള്‍

മലയാളത്തിന്റെ പ്രിയ താരം സംയുക്തയും സായ് ധരം തേജും പ്രധാന കഥാപാത്ര ങ്ങളായെത്തിയ തെലുഗു ഹിറ്റ് ചിത്രമാണ് ‘വിരൂപാക്ഷ’. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്തത്. ഈ വര്‍ഷത്തെ തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഹൊറര്‍ ചിത്രമായ വിരൂപാക്ഷ. ത്രില്ലറുകള്‍ക്കും കോമഡികളും മാത്രം നിറഞ്ഞുനിന്നപ്പോള്‍ കാര്‍ത്തിക് ഹൊറര്‍ ചിത്രവുമായി എത്തിയത്.

തെലുങ്കില്‍ ഹൊറര്‍ ചിത്രം ഇറങ്ങിയിട്ട് ഏറെ നാളായിരുന്നു. ആ പരാതിയാണ് വിരൂപാക്ഷ തീര്‍ത്തതത്. തിയേറ്ററില്‍ 100 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. മാത്രമല്ല ഒടിടിയിലും വന്‍ ഹിറ്റായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ നിര്‍മ്മാതാക്കള്‍ കാര്‍ത്തിക്കിന് ഒരു ആഡംബര കാര്‍ സമ്മാനിച്ചിരിക്കുകയാണ്. മെഴ്സിഡസ് ബെന്‍സ് കാര്‍ ആണ് കാര്‍ത്തിക്കിന് സമ്മാനിച്ചത്. കാര്‍ത്തിക് തന്നെയാണ് സമ്മാനത്തിന്റെ കാര്യം സോഷ്യലിടത്ത് പങ്കുവച്ചത്.