അങ്ങനെ ആ സ്വപ്നവും സഫലമായി ; പ്രിയയ്ക്ക് ആശംസകളുമായി ആരാധകർ

കണ്ണിറുക്കി ഏവരുടെയും മനസ്സിൽ കേറി കൂടിയ താരമാണ് പ്രിയ വാര്യർ. ഒരു അഡാർ ലവ് എന്ന ചിത്രത്തിന് ശേഷം ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും, ഇപ്പോഴും പലരും താരത്തെ ഓർത്തിരിക്കുന്നത് ആ…

കണ്ണിറുക്കി ഏവരുടെയും മനസ്സിൽ കേറി കൂടിയ താരമാണ് പ്രിയ വാര്യർ. ഒരു അഡാർ ലവ് എന്ന ചിത്രത്തിന് ശേഷം ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും, ഇപ്പോഴും പലരും താരത്തെ ഓർത്തിരിക്കുന്നത് ആ കണ്ണിറുക്കൽ വഴിയാണ്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ ഒരു പുത്തൻ വിശേഷമാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഏറെ നാളത്തെ സ്വപനം നേടിയെടുത്തതിന്റെ സന്തോഷമാണ് താരം ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ പ്രിയപെട്ടവർക്കൊപ്പം ബാങ്കോക്കിൽ അവധി ആഘോഷിക്കുകയാണ് താരം.

ഈ ഒരു യാത്ര തന്റെ സ്വപ്നമായിരുന്നു എന്നാണ് താരം പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. ഒട്ടനവധി കമന്റുകളാണ് താരത്തിന്റെ ചിത്രത്തിന് താഴെയായി വന്നിരിക്കുന്നത്. കൊള്ളയാണ് താരത്തിന്റേതായി അവസാനം തീയറ്ററുകളിലെത്തിയ ചിത്രം.