ആശയ്ക്കും മക്കള്‍ക്കുമൊപ്പം മനോജ് കെ ജയന്‍ വൈറലായി സ്കോട്ലാന്റിലെ വീഡിയോ

വീഡിയോയ്ക്ക് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ് ഏറെ ആകർഷണീയം. കുടുംബത്തിനൊപ്പം പങ്കിടുന്ന ലളിതമായ നിമിഷങ്ങളാണ് സന്തോഷം, അവിടെ സന്തോഷത്തിന് അതിരുകളില്ല എന്നാണ് മനോജ് കെ ജയന്‍ കുറിച്ചിരിക്കുന്നത്.മലയാളത്തിലെ പ്രമുഖ താരങ്ങൾ ഒക്കെ വിദേശ പര്യടനത്തിലാണിപ്പോൾ. മോഹൻലാലും മമ്മൂട്ടിയും കുഞ്ചാക്കൊ ബോബനും രമേശ് പിഷാരടിയും മഞ്ജു വാരിയരും ഒക്കെ ലണ്ടനിലും പാരിസിലും ഒക്കെ ചുറ്റി കറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഒക്കെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോൾ ഇതാ നടനും ഗായകനും ആയ സ്‌കോട്‌ലാന്റില്‍ പോയപ്പോള്‍ എടുത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മനോജ് കെ ജയന്‍ നിരന്തരം തന്റെ വിശേഷങ്ങളൊക്കെ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വെക്കാറുണ്ട്.

Manoj-K-Jayan

അത്തരത്തിൽ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്ന ഒരു റീൽസ് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ കുടുംബത്തോടൊപ്പം യാത്രകള്‍ ആസ്വദിക്കുന്ന മനോജ് കെ ജയനെയാണ് വീഡിയോയില്‍ കാണുന്നത് .ഭാര്യ ആശയുടെ തോളിലും മക്കളുടെ തോളിലും കൈയിട്ട് ഓടുന്ന സെല്‍ഫി വീഡിയോസ് ആണ് നടൻ പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോയ്ക്ക് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ് ഏറെ ആകർഷണീയം.

ഹാപ്പിനെസ്സ് ലൈസ് ഇൻ ദി സിമ്പിൾ മൊമെന്റ്‌സ്‌ ഷെയേർഡ് വിത്ത് ഫാമിലി വെയർ ജോയ് നോസ് നോ ബൗണ്ട്സ്. എന്നാണ് മനോജ് കെ ജയന്‍ കുറിച്ചിരിക്കുന്നത്. ചെറിയ കാര്യങ്ങളാണ് സന്തോഷം നല്‍കുന്നത്, സ്‌കോട്‌ലാന്റിലെ ഓര്‍മകള്‍, കുടുംബം എന്നിങ്ങനെയൊക്കെയാണ് മനോജ് കെ ജയൻ നല്‍കിയിരിയ്ക്കുന്ന ഹാഷ് ടാഗുകള്‍. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമെന്റുകളുമായി എത്തുന്നത്. ഉണ്ണി മുകുന്ദന്‍ അടക്കമുള്ള സിനിമാ താരങ്ങൾ വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. കമെന്റുകൾക്ക് മനോജ് കെ ജയൻ മറുപടിയും നല്കയിട്ടുണ്ട്.

Manoj-K-Jayan