നടി കാവേരിയെ ഞാൻ ചതിച്ചിട്ടില്ല 17 വർഷത്തിന് ശേഷം കോടതി എന്റെ നിരപരാധിത്വം മനസ്സിലാക്കി

വർഷണങ്ങൾക്ക് ശേഷം നിരപരാധിത്വം കോടതി മനസിലാക്കി 17 വർഷമാണ് അതിന് എടുത്ത സമയം. സാമ്പത്യതട്ടിപ്പുമായുള്ള കേസിലാണ് പ്രിയങ്കയെ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്. നടി കാവേരിയെ ഭീഷിണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെക്കണ് ശ്രമിച്ചു എന്നായിരുന്നു കേസ്. വർഷങ്ങളായി കേസിന്റെ വാദം നടന്ന് വരികയായിരുന്നു. 17 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയങ്കക്ക് അനുകൂലമായി വിധി വന്നിരിക്കുന്നത്. പ്രോസിക്യൂഷ പ്രിയങ്കയ്ക്ക് എതിരായി മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല എന്നാണ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയത്.2004 ആയിരുന്നു കേസിന് ആസ്പദമായ കുറ്റകൃത്യം നടക്കുന്നത്.നടി കാവേരിയുടെ അമ്മയെ വിളിച്ചു വാരികയിൽ നടി കാവേരിക്ക് എതിരെ അപകീർത്തികരമായ വാർത്ത വരാതിരിക്കാൻ 5 ലക്ഷം രൂപ തരണം എന്ന് ആയിരുന്നു കേസ്.

ഇതിന് പിന്നാലെ ഒരു ലക്ഷം രൂപ കാവേരിയുടെ ‘അമ്മ പ്രിയങ്കക്ക് നൽകുകയായിരുന്നു. പോലീസുമായി കാത്തുനിന്ന കാവേരിയുടെ അമ്മ പ്രിയങ്കയ്ക്ക് പണം നൽകുന്ന സമയത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കോടതി യിൽ ഹാജരാക്കിയ താരത്തെ അന്ന് തന്നെ റിമാൻഡ് ചെയ്യുകയും ഉണ്ടായി. ആ വിധിയിൽ പ്രിയങ്ക കോടതി മുറിയിൽ ബോധരഹിതയായി വീണിരുന്നു. അന്ന് മുതൽ സത്യം തെളിയിക്കാനുള്ള പോരാട്ടത്തിലായിരുന്നു താരം. ഇപ്പോൾ താരത്തെ വെറുതെ വിട്ടിരിക്കുകയാണ് കോടതി. ആദ്യ അന്യൂഷണത്തിന് പിന്നാലെ 2008 വർഷത്തിൽ പരാതിക്കാർ പുനരന്വേഷണം ആവശ്യപ്പെട്ടു. എന്നാൽ തെളിവ് കണ്ടെടുക്കാൻ സാധിച്ചില്ല ഇതോടെ ആണ് പ്രിയങ്കയ്ക്ക് അനുകൂലമായി വിധി വന്നത്.