അയോദ്ധ്യയില്‍ കുടുംബസമേതമെത്തി അനുഗ്രഹം തേടി പ്രിയങ്ക ചോപ്ര!!

അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും കുടുംബവും. മകള്‍ മാള്‍ട്ടിയും ഭര്‍ത്താവ് നിക്ക് ജോനാസിനും ഒപ്പമെത്തിയാണ് പ്രിയങ്ക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. കനത്ത സുരക്ഷയോടെയാണ് അയോദ്ധ്യ എയര്‍പോര്‍ട്ടില്‍ നിന്നും പ്രിയങ്കയും കുടുംബവും…

അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും കുടുംബവും. മകള്‍ മാള്‍ട്ടിയും ഭര്‍ത്താവ് നിക്ക് ജോനാസിനും ഒപ്പമെത്തിയാണ് പ്രിയങ്ക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. കനത്ത സുരക്ഷയോടെയാണ് അയോദ്ധ്യ എയര്‍പോര്‍ട്ടില്‍ നിന്നും പ്രിയങ്കയും കുടുംബവും കാര്‍ മാര്‍ഗമാണ് രാമജന്മഭൂമിയിലെത്തിയത്.

പ്രിയങ്കയും കുടുംബവും രാംലല്ലയെ ദര്‍ശിക്കാനെത്തിയതിന്റെ ചിത്രങ്ങള്‍ ക്ഷേത്രം തന്ത്രി പ്രദീപ് ദാസ് ആണ് സോഷ്യലിടത്ത് പങ്കുവച്ചത്. നിക്ക് ജോനസ് വെള്ള കുര്‍ത്തയും പ്രിയങ്ക മഞ്ഞ സാരിയുമണിഞ്ഞാണ് രാമജന്മഭൂമിയിലെത്തിയത്. മകള്‍ മാള്‍ട്ടി പിങ്ക് ഉടുപ്പാണണിഞ്ഞത്. അമ്മ പ്രിയങ്കയുടെ കൈകളിലായിരുന്നു മാള്‍ട്ടി.

ജനുവരി 22ന് രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ വേളയില്‍ പ്രിയങ്കയും കുടുംബവും അമേരിക്കയിലായിരുന്നു. അതുകൊണ്ട് അന്ന് എത്താനായില്ല. ശേഷം മാര്‍ച്ച് 15നായിരുന്നു താരകുടുംബം മുംബൈയിലെത്തിയത്. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷമേ പ്രിയങ്ക അമേരിക്കയിലേക്ക് മടങ്ങാന്‍ സാധ്യതയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.