Wednesday, February 8, 2023
HomeFilm Newsനിര്‍മാതാവ് ജയ്‌സന്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍!!!

നിര്‍മാതാവ് ജയ്‌സന്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍!!!

സിനിമാ നിര്‍മാതാവ് ജയ്‌സന്‍ ജോസഫിനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
44 വയസ്സായിരുന്നു. കൊച്ചി പനമ്പള്ളി നഗര്‍ സൗത്ത് യുവജന സമാജം റോഡില്‍ ജയിന്‍ വുഡ് ഫോര്‍ഡ് അപ്പാര്‍ട്ട്‌മെന്റ്, 5 ഡിയില്‍ കിടപ്പുമുറിയില്‍ തറയില്‍ മരിച്ച നിലയിലാണ് ജയ്‌സന്റെ മൃതദേഹം കണ്ടെത്തിയത്.

മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ജമുനാ പ്യാരി, ലവകുശ എന്നീ സിനിമകള്‍ നിര്‍മ്മിച്ചത് ജയ്‌സനാണ്.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമാണ്. ആര്‍ജെ ക്രിയേഷന്‍സ് എന്ന ഫിലിം പ്രൊഡ്യൂസര്‍ ഉടമയുമാണ്. ഭാര്യ റുബീനയും മകള്‍ പുണ്യയും വിദേശത്താണ്.

Related News