നിര്‍മാതാവ് പിവി ഗംഗാധരന്‍ അന്തരിച്ചു!!

Follow Us :

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് പിവി ഗംഗാധരന്‍ (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് ഗംഗാധരന്‍ വിട പറഞ്ഞത്.

മലയാള സിനിമാ ചരിത്രത്തിലെ ശ്രദ്ധേയനായ നിര്‍മ്മാതാവാണ് ഗംഗാധരന്‍.
ദേശീയ പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ തലപ്പത്തായിരുന്നു.


ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, തൂവല്‍ കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, അച്ചുവിന്റെ അമ്മ എന്നിങ്ങനെ ഇരുപതിലേറെ സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. വടക്കന്‍ വീരഗാഥ, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് എന്നീ സിനിമകള്‍ സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു. കാണാക്കിനാവ്, ശാന്തം എന്നീ സിനിമകള്‍ ദേശീയ പുരസ്‌കാരവും നേടി.

ഹരിഹരന്‍ സംവിധാനം ചെയ്ത സുജാതയിലൂടെയാണ് നിര്‍മ്മാതാവായി അരങ്ങേറ്റം കുറിച്ചത്. 1943-ല്‍ കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകന്‍ പിവി സാമിയുടേയും മാധവി സാമിയുടേയും മകനായി ജനിച്ചു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പിവി. ചന്ദ്രന്‍ മൂത്ത സഹോദരനാണ്. പി.വി. ഷെറിന്‍ ആണ് ഭാര്യ. ചലച്ചിത്ര നിര്‍മാണക്കമ്പനി എസ് ക്യൂബിന്റ സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് മക്കള്‍.