യുവനടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

യുവനടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് സിനിമാ സംഘടന പിൻവലിച്ചു. ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. രണ്ട് മാസം മുൻപാണ് നടന്…

യുവനടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് സിനിമാ സംഘടന പിൻവലിച്ചു. ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. രണ്ട് മാസം മുൻപാണ് നടന് വിലക്ക് ഏർപ്പെടുത്തിയത്.


ഓൺലൈൻ മാധ്യമപ്രവർത്തകയെ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ അപമാനിച്ചതിന് ശ്രീനാഥ് ഭാസിയെ സംഘടന ജോലിയിൽ നിന്നും വിലക്കിയിരുന്നു. പിന്നീട് ഈ കേസ് ഒത്തുതീർപ്പായിരുന്നെങ്കിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് തുടർന്നിരുന്നു.അവതാര അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.


ശ്രീനാഥ് ഭാസിക്കെതിരെ മരട് പൊലീസ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോയെങ്കിലും കേസ് ഒത്തുതീർപ്പായി. ഓൺലൈൻ മാധ്യമപ്രവർത്തക പരാതി പിൻവലിച്ചതോടെ കേസ് കേരള ഹൈക്കോടതി റദ്ദാക്കുകയും ചെയ്യുകയായിരുന്നു. കേസ് ഒത്തുതീർപ്പായെങ്കിലും വിലക്കിയ നടപടിയിൽ ഉടൻ പുനരാലോചനയില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻഅറിയിച്ചിരുന്നു.രണ്ട് മാസങ്ങൾക്ക് ശേഷമാണ് സംഘടന ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചത്. നടന്റെ വിലക്കിനെ എതിർത്ത് നേരത്തെ മമ്മൂട്ടിയടക്കം പലതാരങ്ങളും രംഗത്തെത്തിയിരുന്നു