തന്റെ ആഗ്രഹമെന്ന് പറയുന്നത് ‘ആട് ജീവിത’ത്തിന് ഓസ്‌കാർ ലഭിക്കുക എന്നത്, പൃഥ്വിരാജ് 

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു പൃഥ്വിരാജ് ചിത്രമാണ് ആട് ജീവിതം, ഇപ്പോൾ നടൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ പറയുന്നു തന്റെ വലിയ ആഗ്രഹമെന്ന് പറയുന്നത് ആട് ജീവിതം എന്ന ചിത്രത്തിന്…

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു പൃഥ്വിരാജ് ചിത്രമാണ് ആട് ജീവിതം, ഇപ്പോൾ നടൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ പറയുന്നു തന്റെ വലിയ ആഗ്രഹമെന്ന് പറയുന്നത് ആട് ജീവിതം എന്ന ചിത്രത്തിന് ഓസ്‌കാർ ലഭിക്കുക എന്നുള്ളതാണ്, അങ്ങനെ ലഭിച്ചാൽ ഒരുപാട് സന്തോഷമായേനെ. അടുത്ത വര്ഷത്തെ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഈ ചിത്രമാണെങ്കിൽ വളരെ അത്ഭുതവും സന്തോഷവും തോന്നിയേനെ നടൻ പറയുന്നു

ഈ സിനിമ അന്താരാഷ്ട്ര തലത്തിൽ സഞ്ചരിക്കണമെന്ന് ഞങ്ങളുടെ ടീം മുഴുവൻ ആഗ്രഹിച്ചിരുന്ന കാര്യമാണ്, എന്നാൽ സിനിമ ആഗോളതലത്തിൽ ബ്ലോക്ക് ബസ്റ്റർ ആകുന്നതാണോ, അതോ അക്കാദമി അവാർഡാണോ പ്രധാനമെന്ന് അവതാരക ചോദിച്ചപ്പോൾ നടൻ പറഞ്ഞത് അക്കാദമി അവാർഡ് രണ്ടാം സ്ഥാനമായിരിക്കുംഎന്നതാണ് കാരണം

ലോകമെന്പാടുമുള്ള ആളുകൾ ഈ സിനിമ പ്രദര്ശിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്, സിനിമ റിലീസ് ആയി കഴിഞ്ഞാൽ അതിനെ കുറിച്ചുള്ള ചർച്ച വർദ്ധിച്ചേക്കാം. എല്ലാം ഒരു പ്രതീക്ഷ ആണ് നടൻ പറയുന്നു, ബ്ലെസ്സി സംവിധാനം ചെയ്യ്‌ത ഈ ചിത്രം മാർച്ച് 28 നാണ് റിലീസ് ചെയ്യുന്നത്, ഈ ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് തന്റെ ശരീരഭാരം 31 കിലോയാണ് കുറച്ചിരുന്നത്