സ്വന്തം താരപദവിയെ കുറിച്ച് ചിന്തിക്കാത്ത ഒരു നടനാണ് പ്രഭാസ്! അങ്ങനെ പറയാൻ ഒരു കാരണമുണ്ട് പൃഥ്വിരാജ് പറയുന്നു 

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് സലാർ, ചിത്രത്തിൽ സൂപ്പർസ്റ്റാർ പ്രഭാസിനൊപ്പം മലയാളത്തിന്റെ ഹിറ്റ് നടൻ പൃഥിരാജു൦ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ഇപ്പോൾ പ്രഭാസിന് കുറിച്ച് നടൻ പൃഥ്വിരാജ് പറയുന്ന…

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് സലാർ, ചിത്രത്തിൽ സൂപ്പർസ്റ്റാർ പ്രഭാസിനൊപ്പം മലയാളത്തിന്റെ ഹിറ്റ് നടൻ പൃഥിരാജു൦ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ഇപ്പോൾ പ്രഭാസിന് കുറിച്ച് നടൻ പൃഥ്വിരാജ് പറയുന്ന വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. സ്വന്തം താര പദവിയെ കുറിച്ച് ചിന്തിക്കാത്ത ഒരു നടനാണ് പ്രഭാസ് അങ്ങനെ താൻ പറയാൻ കാരണം ഉണ്ട് പൃഥ്വിരാജ് പറയുന്നു, ഗലാട്ട് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

താൻ ഒരു വലിയ നടനാണ് എന്നുള്ള ചിന്ത ഒന്നും പ്രഭാസിന് ഇല്ല, അദ്ദേഹം സെറ്റിൽ എത്തിയാൽ അവിടെ എല്ലാവരും ഇരുന്നതിന് ശേഷമേ അദ്ദേഹം കസേര ഇട്ട് ഇരിക്കൂ, എന്ന് പറഞ്ഞാൽ അദ്ദേഹമായിരിക്കും ആ സെറ്റിൽ അവസാനം ഇരിക്കുക, അതുപോലെ പ്രഭാസിനൊപ്പം സെറ്റിൽ താൻ ഇരിക്കുമ്പോൾ ഒരിക്കലും മറ്റൊരു ഇൻഡസ്ട്രിയിൽ നിന്നും എത്തിയ ആളാണെന്നു പോലും തോന്നിയിട്ടില്ല, പൃഥ്വിരാജ് പറയുന്നു

അതുപോലെ സെറ്റിൽ ഒരാൾ ഉണ്ടെങ്കിൽ അയാൾക്ക് ഒരു കസേര ലഭിക്കുന്നതുവരെ പ്രഭാസ് ഇരിക്കില്ല. സലാറിൽ അഭിനയിക്കുന്ന സമയത്തു പ്രഭാസിനെ കുറിച്ച് താൻ മനസിലാക്കിയ ഒരു കാര്യമാണ് ഇത്, ശരിക്കും അദ്ദേഹത്തിന്റെ താരപദവിയെ കുറിച്ച് പോലും ചിന്തിച്ചല്ല പ്രഭാസ് സെറ്റിൽ എല്ലാവരോടും  പെരുമാറുന്നത് പൃഥ്വിരാജ് പറയുന്നു. സലാർ ഇന്ത്യൻ സിനിമയിൽ തന്നെ ഒരു മികച്ച ചിത്രം ആയിരിക്കും, ആദ്യം ഇതിന്റെ കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് വലിയ അത്ഭുതമാണ് തോന്നിയത്, ഈ ചിത്രത്തിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് പൃഥ്വിരാജ് പറയുന്നു