‘എനിക്ക് എന്റെ പിള്ളേർ ഉണ്ടെടാ’ന്ന് മോഹൻലാൽ പറഞ്ഞപ്പോൾ ആ സ്നേഹം മഹാഭാ​ഗ്യമെന്ന് മമ്മൂട്ടിപറയുന്നു

ലയാളസിനിമയിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ  രണ്ട് അതുല്യ പ്രതിഭകളാണ് മമ്മൂട്ടിയും ,മോഹൻലാലും. ഇരുവർക്കും തുല്യം ഇരുവരും മാത്രം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇന്നത്തെ യുവതാരങ്ങളെ പോലും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ വിളങ്ങുന്ന ഇരുവർക്കും ലോകമെമ്പാടുമുള്ള ആരാധകവൃന്ദം ഒന്ന് വേറെ തന്നെയാണ്. സിനിമകൾ വിജയം ആയാലും പരാജയം ആയാലും എന്നും എപ്പോഴും ചേർത്തുനിർത്തുന്ന ഈ ആരാധക കൂട്ടത്തെ കുറിച്ച് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.  കഴിഞ്ഞ ദിവസം മോഹൻലാൽ ഫാൻസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ഏകദേശം ആറായിരം ഫാൻസ് ആണ് അദ്ദേഹത്തെ കാണാനും ഫോട്ടോ എടുക്കാനും എത്തിച്ചേർന്നത്. ‘എനിക്കെന്റെ പിള്ളേരുണ്ടെടാ’ എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയി പോയിക്കൊണ്ടിരിയ്ക്കുകയാണ്. കൊച്ചിയില്‍ വച്ചു നടന്ന ഓള്‍ കേരള മോഹന്‍ലാലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ മീറ്റിങില്‍ മോഹന്‍ലാല്‍ വന്നതും സംസാരിച്ചതുമായ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വൻ ആവേശത്തോടെയാണ് ഈ വാക്കുകൾ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തത് എന്ന് വീഡിയോകളിൽ നിന്നും വ്യക്തമാണ്.  കൃത്യമായി പറഞ്ഞാല്‍ 5641 ഫോട്ടോകള്‍ എന്നാണ് സംഘാടകരുടെ കണക്ക്. കാല്‍ നൂറ്റാണ്ട് പിന്നിടുന്ന സംഘടനയുടെ ആഘോഷത്തില്‍ കേക്ക് മുറിച്ചും സ്‌നേഹം പങ്കുവച്ചും മോഹന്‍ലാല്‍ നിറഞ്ഞു നിന്നു.

ഇത്ന്  പിന്നാലെയാണ് ആരാധകരെ കുറിച്ച് മമ്മൂട്ടി പറയുന്നൊരു വീഡിയോയും പുറത്തുവന്നത്. ഭീഷ്മ പർവം എന്ന സിനിമയുടെ സക്സസ് സെലിബ്രേഷനിൽ നിന്നുള്ളതാണ് വീഡിയോ.” സിനിമകൾ കാണുകയും ആർത്തു വിളിക്കുകയും ആർത്തുല്ലസിക്കുകയും ബഹളം വയ്ക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെ ഒന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. അങ്ങനെ ഉള്ള അവരുടെ സ്നേഹം കിട്ടുക എന്നത് വളരെ മഹാഭാ​ഗ്യം ആണ്”, എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

അതേസമയം, ഫാൻസുകാർ പരസ്പരം വാക്കുതർക്കത്തിൽ ഏർപ്പെടുമെങ്കിലും മമ്മൂട്ടിയും മോഹൻലാലും നല്ല സുഹൃത്തുക്കൾ ആണ്. ലാൽ എന്നും ഇച്ചാക്ക എന്നുമുള്ള വിളികളിൽ തന്നെ  സൗഹൃദവും  വ്യക്തമാണ്.സഹോദര തുല്യനല്ല തന്റെ മൂത്ത ജ്യോഷ്ഠൻ ആണ് മമ്മൂട്ടി എന്നാണ് ഒരിക്കൽ  മോഹൻലാൽ പറഞ്ഞിട്ടുള്ളതും. മറ്റാർക്കും നികത്താനാകാത്തൊരു ബന്ധം ഇരുവരും തമ്മിലുണ്ട് എന്നത് ഭൂരിഭാ​ഗം പേർക്കും അറിയാവുന്ന കാര്യവുമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ നെടുംതൂണുകളായി നിൽക്കുന്നവർ. ഇവരെ പോലെ മലയാളി പ്രേക്ഷകരെ സ്വാധീനിച്ച മറ്റു താരങ്ങൾ ഉണ്ടോ എന്നത് പോലും സംശയമാണ്. മറ്റെവിടെയും കാണാത്തത് പോലെ പരസ്‌പരം വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന സൂപ്പർ താരങ്ങളാണ് ഇരുവരും.  ഓൺസ്‌ക്രീനിലും ഓഫ്‌സ്ക്രീനിലും ഇരുവരും ഒന്നിച്ചെത്തിയപ്പോൾ പ്രേക്ഷകർ അതെല്ലാം ആഘോഷിച്ചിട്ടേ ഉള്ളു. സിനികാളിലെ മോഹൻലാൽ മമ്മൂട്ടി-കോംബോ സീനുകൾ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഓൺസ്‌ക്രീനിലായാലും  ഓഫ്‌സ്ക്രീനിലാലായാലും  ഇരുവരും ഒന്നിച്ചെത്തിമ്പോൾ  പ്രേക്ഷകർ അതെല്ലാം ആഘോഷമാക്കാറുണ്ട്.