ജോജു ജോര്‍ജ്- ഐശ്വര്യ രാജേഷ് ചിത്രം പുലിമട- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന പുലിമട എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സെന്റ് ഓഫ് എ വുമണ്‍ എന്ന ടാഗ് ലൈന്‍ ആണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തില്‍…

ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന പുലിമട എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സെന്റ് ഓഫ് എ വുമണ്‍ എന്ന ടാഗ് ലൈന്‍ ആണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്നത്. വിവാഹ വേഷത്തില്‍ ഐശ്വര്യ രാജേഷിന്റെ കൈ പിടിച്ചു കൊണ്ട് ജോജു നടക്കുന്നതാണ് പോസ്റ്ററിലുള്ളത്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് പുലിമട പുറത്തിറങ്ങുന്നത്. ലിജോ മോളും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐന്‍സ്റ്റീന്‍ മീഡിയ, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വേണു ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. 60 ദിവസം കൊണ്ടാണ് പുലിമടയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബാലചന്ദ്ര മേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പോലീസ് കോണ്‍സ്റ്റബിള്‍ ആയ വിന്‍സന്റ് സ്‌കറിയ എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. വിന്‍സന്റ് സ്‌കറിയയുടെ കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ഇഷാന്‍ ദേവ് ആണ്. റഫീഖ് അഹമ്മദ്, ഡോക്ടര്‍ താര ജയശങ്കര്‍, ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍ എന്നിവരാണ് ?ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം – അനില്‍ ജോണ്‍സണ്‍, എഡിറ്റര്‍- എ.കെ. സാജന്‍; പ്രൊഡക്ഷന്‍ ഡിസൈനര്‍- വിനേഷ് ബംഗ്ലാന്‍, ആര്‍ട്ട്- ജിത്തു സെബാസ്റ്റ്യന്‍; മേക്കപ്പ്- ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം- സുനില്‍ റഹ്‌മാന്‍, സ്റ്റെഫി സേവ്യര്‍; ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഹരീഷ് തെക്കേപ്പാട്ട്, സ്റ്റില്‍സ്- അനൂപ് ചാക്കോ, പി.ആര്‍.ഒ.- മഞ്ജു ഗോപിനാഥ്. ഡിസൈന്‍സ് ഓള്‍ഡ്മങ്ക്‌സ്. മാര്‍ക്കറ്റിംഗ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, വിതരണം- ആന്‍ മെഗാ മീഡിയ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ വയനാടായിരുന്നു.