‘മലയാളം സിനിമയ്ക്ക് മാത്രമേ നിലവില്‍ പ്രതിസന്ധിയുള്ളൂ, ഇന്ത്യന്‍ സിനിമക്ക് ഏറ്റവും വലിയ സുവര്‍ണകാലഘട്ടമാണിത്’

കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ജയിലര്‍’ ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലും ശിവ രാജ്കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്‌സ് ഓഫീസ്…

കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ജയിലര്‍’ ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലും ശിവ രാജ്കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തികുറിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മലയാളം സിനിമയ്ക്ക് മാത്രമേ നിലവില്‍ പ്രതിസന്ധിയുള്ളൂ, ഇന്ത്യന്‍ സിനിമക്ക് ഏറ്റവും വലിയ സുവര്‍ണകാലഘട്ടമാണിതെന്ന് ഹമാല്‍ മുന്ന കുറിക്കുന്നു.

ഇന്ത്യന്‍ സിനിമ ഒന്നടങ്കം ഒരൊറ്റ വികാരമായി മാറുന്ന കാഴ്ച്ച.
എന്ത് മനോഹരമാണെന്ന് നോക്ക്യേ..
കരിയര്‍ തുടങ്ങി ഇത്രയും കാലങ്ങള്‍ക്ക് ശേഷം ശിവരാജ് കുമാറിനെ അറിയാത്തവര്‍ പോലും അയാള്‍ക്ക് വേണ്ടി കയ്യടിക്കുകയും, വാഴ്ത്തുകയും അന്വേഷിക്കുകയും ചെയ്യുന്നു.
മലയാളത്തിന്റെ ഫഹദ് ഫാസിലിന് ഇന്ത്യ ഒന്നടങ്കം സ്വപ്നതുല്യമായ സ്വീകരണം,
വെറും പത്ത് മിനിറ്റ് റോള് കൊണ്ട് പോലും തന്റെ പവര്‍ കാണിച്ച് കയ്യടി നേടുന്ന ലാലേട്ടന്‍,
തമിഴ് ഡയറക്ടറും മ്യൂസിക് ഡയറക്ടറും ചേര്‍ന്ന് സൗത്ത് ഇന്ത്യന്‍ സ്‌റ്റൈലില്‍ ചെയുന്ന ഷാരൂഖ് ഖാന്റെ ബോളിവുഡ് ബിഗ്ഗി.,
നല്ല കണ്‍ടെന്റ് ഉണ്ടെങ്കില്‍ ചെറിയ സിനിമകള്‍ പോലും സംസ്ഥാന വരമ്പുകള്‍ കടന്നു ആഘോഷിക്കപ്പെടുന്നു..
എന്നിങ്ങനെ പരസ്പരം പടര്‍ന്ന് പന്തലിക്കുവാണ്,
പണ്ടും സംസ്ഥാനം മാറി വര്‍ക്കുകള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്രത്തോളം സെന്‍സേഷണല്‍ ആകുന്നത് ആദ്യമായാണ്.
പ്രത്യേകിച്ച് സൗത്ത് ഇന്ത്യന്‍ സിനിമകള്‍.
മലയാളം സിനിമക്ക് മാത്രമേ നിലവില്‍ പ്രതിസന്ധിയുള്ളൂ.
ഇന്ത്യന്‍ സിനിമക്ക് ഏറ്റവും വലിയ സുവര്‍ണകാലഘട്ടമാണ് ഇത്.

നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം പാന്‍ ഇന്ത്യാതലത്തില്‍ പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ്. രമ്യാ കൃഷ്ണന്‍, വസന്ത രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ടിയ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ‘ജയിലറി’ല്‍ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുമ്പുതന്നെ ഹിറ്റായിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.