ഒരു ട്രെയിലറിൽ തന്നെ ഇത്രയും സസ്പെൻസുകളോ..! പേര് കണ്ടാൽ തീയേറ്ററിൽ കയറിപോകും, ഒന്നിക്കുന്നത് ജോജുവും എ കെ സാജനും

സംവിധായകൻ എ കെ സാജനും മലയാളത്തിന്റെ പ്രിയപ്പെട്ട താരം ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന പുലിമടയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലറിൽ തന്നെ നിരവധി സസ്പെൻസുകളാണ് ഒളിപ്പിച്ചിട്ടുള്ളത്. പേരിലെ പുതുമ കൊണ്ടു തന്നെ…

സംവിധായകൻ എ കെ സാജനും മലയാളത്തിന്റെ പ്രിയപ്പെട്ട താരം ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന പുലിമടയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലറിൽ തന്നെ നിരവധി സസ്പെൻസുകളാണ് ഒളിപ്പിച്ചിട്ടുള്ളത്. പേരിലെ പുതുമ കൊണ്ടു തന്നെ പുലിമട തീയറ്ററിലെത്തു മുമ്പേ തന്നെ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിമാറിക്കഴിഞ്ഞിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ആദ്യ ഗാനങ്ങളും എല്ലാം തന്നെ പ്രേക്ഷർക്ക് ഇടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമൺ) എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെ ഏറെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാൻ ഇന്ത്യൻ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയിൽ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്.

മലയാളത്തിൽ നിരവധി സുപ്പർ ഹിറ്റ് സിനിമകൾക്ക് തിരക്കഥയും സംവിധാനവും നിർവഹിച്ച എ കെ സാജൻ കഥ, തിരക്കഥ എഡിറ്റിംഗ് കൂടി ചെയ്യുന്ന ചിത്രമാണ് പുലിമട. ജോജു ജോർജ്ജും എ കെ സാജനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുലിമട. വിൻസന്റ് സ്‌കറിയുടെ (ജോജു ജോർജ്) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകന് മുന്നിലെത്തുന്നത്. ഒരുപക്ഷേ ജോജു ജോർജ്ജ് എന്ന നടന്റെ അഭിനയ മികവ് ഒരിക്കൽക്കൂടി നമ്മൾ കണ്ടു ആസ്വദിക്കാൻ പോകുന്ന ചിത്രം കൂടി ആയിരിക്കും പുലിമട.

ഇങ്ക് ലാബ് സിനിമാസിന്റേയും ലാൻഡ് സിനിമാസിന്റേയും ബാനറുകളിൽ രാജേഷ് ദാമോദരൻ, സിജോ വടക്കൻ എന്നിവർ ചേർന്ന് ആണ് പുലിമട നിർമ്മിക്കുന്നത്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ബിഗ് ബജറ്റ് ചിത്രമായ പുലിമടയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ജോജുവിന് ഐശ്വര്യ രാജേഷിനും ലിജോ മോൾക്കും ഒപ്പം ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മ്യൂസിക് – ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം – അനിൽ ജോൺസൻ, പ്രൊഡക്ഷൻ ഡിസൈനർ – വിനീഷ് ബംഗ്ലാൻ, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – വർക്കി ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ – ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി – പുൽപ്പള്ളി, ഷമീർ ശ്യാം, കൊസ്റ്റും – സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ് & മിക്സിങ് – സിനോയ്‌ ജോസഫ്, ഗാനരചന – റഫീക്ക് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയാക്ടർ – ഹരീഷ് തെക്കേപ്പാട്ട്, ഡി, ഐ – ലിജു പ്രഭാകർ, vfx-പ്രോമിസ്, മാർക്കറ്റിങ്-ഒബ്സ്ക്യുറ,സ്റ്റിൽ-അനൂപ് ചാക്കോ റിൻസൻ എം ബി,പി.ആർ. ഓ-മഞ്ജു ഗോപിനാഥ്, ഡിസൈൻ-ഓൾഡ്മോങ്ക്സ് ആൻ മെഗാ മീഡിയയും ,ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് ഒക്ടോബർ 26 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തിക്കുന്നത്.