‘നിന്റച്ഛനാടാ പറയുന്നേ…! എന്നിട്ടും കൈ തട്ടി മാറ്റി കുഞ്ഞ് ആത്മജ, വീഡിയോ വൈറൽ

ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികൾക്ക് പ്രിയപ്പെട്ടവനായി മാറിയ ഗായകനാണ് വിജയ് മാധവ്. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരം ദേവിക നമ്പ്യാരെയാണ് വിജയ് വിവാഹം ചെയ്തത്. യൂട്യൂബ് ചാനലിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.…

ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികൾക്ക് പ്രിയപ്പെട്ടവനായി മാറിയ ഗായകനാണ് വിജയ് മാധവ്. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരം ദേവിക നമ്പ്യാരെയാണ് വിജയ് വിവാഹം ചെയ്തത്. യൂട്യൂബ് ചാനലിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിന്റെ പേരും കുഞ്ഞിന്റെ പേരിലൊരു സ്ഥാപനവും ആരംഭിച്ചതുമെല്ലാം പ്രേക്ഷകരോടും അവർ പറയാറുണ്ട്. വിജയ്‍യുടെ പാട്ടും ആത്മജയുടെ ചിരിയുമൊക്കെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്.

 

View this post on Instagram

 

A post shared by Dr Vijay Maadhhav (@vijay_madhav)

എന്നാൽ, ഇപ്പോൾ ആത്മജയുടെ ഒരു സങ്കടത്തിന്റെ വീഡിയോ ആണ് വിജയ്‍യും ദേവികയും പങ്കുവെച്ചിരിക്കുന്നത്. താടി വെച്ച് മാത്രം വിജയിനെ കണ്ടിട്ടുള്ള മകൻ ആദ്യമായി താടിയില്ലാത്ത അച്ഛനെ കണ്ടപ്പോൾ ഉളള മാറ്റമാണ് വീഡിയോയിൽ ഉള്ളത്. താടിയും മീശയും എടുത്ത ശേഷം കുഞ്ഞിനെ പഴയപോലെ കൊഞ്ചിക്കാൻ വിജയ് നോക്കുമ്പോൾ കൈയൊക്കെ തട്ടി മാറ്റി കരയുകയാണ് ആത്മജ. നിന്റച്ഛനാടാ പറയുന്നേ എന്നാണ് വീഡിയോയ്ക്ക് വിജയ് നൽകിയ ക്യാപ്‌ഷൻ. അതിവേ​ഗം ഈ വീഡിയോ വൈറലായി കഴിഞ്ഞു.