പുഷ്പ-റിലീസിന് മുന്‍പേ 250 കോടി ക്ലബ്ബില്‍

അല്ലു അര്‍ജുനും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സിനിമകളൊരുക്കിയ സംവിധായകന്‍ സുകുമാറാണ് പുഷ്പ സംവിധാനം ചെയ്യുന്നത്. വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച്…

അല്ലു അര്‍ജുനും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സിനിമകളൊരുക്കിയ സംവിധായകന്‍ സുകുമാറാണ് പുഷ്പ സംവിധാനം ചെയ്യുന്നത്. വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പുറത്ത് വരുന്ന ഒരു വാര്‍ത്തയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. റിലീസിന് മുമ്പ് തന്നെ ചിത്രം 250 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്. ഒ.ടി.ടി റൈറ്റ്‌സ്, സാറ്റ്‌ലൈറ്റ് റൈറ്റ്, ഓഡിയോ വീഡിയോ റൈറ്റ് തുടങ്ങിയവയിലൂടെയാണ് ചിത്രം 250 കോടി രൂപ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിനായി അല്ലു അര്‍ജുന്‍ വാങ്ങിയത് എഴുപത് കോടി രൂപ പ്രതിഫലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊട്ടയടിച്ച ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുഷ്പ ദ റൈസ് എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്.


ഡിസംബര്‍ 17 നായിരിക്കും തീയേറ്ററുകളിലെത്തുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. രശ്മിക മന്ദാന ആണ് പുഷ്പയില്‍ നായിക. നടി സാമന്ത ചിത്രത്തില്‍ ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നുണ്ട്. ഒന്നര കോടി രൂപയാണ് ഒരു ഐറ്റം ഡാന്‍സിനായി സാമന്ത വാങ്ങുന്നത്.