മാട്രിമോണിയല്‍ വഴിയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്, വിവാഹത്തെ കുറിച്ച് അര്‍ച്ചന സുശീലന്‍

മിനിസ്‌ക്രീനില്‍ മികച്ച വില്ലത്തി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അര്‍ച്ചന സുശീലന്‍. കഴിഞ്ഞ ദിവസമായിരുന്നു അര്‍ച്ചനയുടെ വിവാഹം. ആദ്യബന്ധം വേര്‍പെടുത്തിയ അര്‍ച്ചന യു.എസില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ പ്രവീണിനെയാണ് വിവാഹം കഴിച്ചത്. ഇപ്പോഴിതാ തന്റെ വിവാഹവിശേഷങ്ങള്‍…

മിനിസ്‌ക്രീനില്‍ മികച്ച വില്ലത്തി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അര്‍ച്ചന സുശീലന്‍. കഴിഞ്ഞ ദിവസമായിരുന്നു അര്‍ച്ചനയുടെ വിവാഹം. ആദ്യബന്ധം വേര്‍പെടുത്തിയ അര്‍ച്ചന യു.എസില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ പ്രവീണിനെയാണ് വിവാഹം കഴിച്ചത്. ഇപ്പോഴിതാ തന്റെ വിവാഹവിശേഷങ്ങള്‍ പങ്ക് വച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

അര്‍ച്ചനയുടെ വാക്കുകള്‍,

വിവാഹം കഴിഞ്ഞു. ഇത് എന്റെ രണ്ടാമത്തെ വിവാഹമാണ്. എല്ലാര്‍ക്കും ഇത് അറിയാമായിരിക്കും. പുതിയ ജീവിതം ആണിപ്പോള്‍ അമേരിക്കയില്‍ ആരംഭിച്ചിരിക്കുന്നത്. മുന്‍പ് പല തവണ ഷോസുമായിട്ടൊക്കെ ഇവിടെ വന്നിട്ടുണ്ട് എങ്കിലും ജീവിത രീതിയെ കുറിച്ച് വലിയ ധാരണകള്‍ ഒന്നും ഉണ്ടായിരുന്നില്ല.കുടുംബവുമായി വളരെ അടുപ്പമുള്ളയാളാണ് ഞാന്‍. എനിക്ക് കുടുംബത്തില്‍ നിന്നും മാറി നില്‍ക്കുന്ന വിഷമം ഉണ്ടെന്നും തുടക്കത്തില്‍ നല്ല ബുദ്ധിമുട്ടായിരുന്നു.

പാലക്കാടുകാരന്‍ ആണ് പ്രവീണ്‍ നായരെയാണ് വിവാഹം കഴിച്ചത്. പതിനെട്ടുവര്‍്ഷം മുന്‍പാണ് സ്‌കോളര്‍ഷിപ്പ് നേടി അമേരിക്കയിലേക്ക് പ്രവീണ്‍ എത്തിയത്. പഠനം ഒക്കെ കംപ്ലീറ്റ് ചെയ്ത ശേഷം എന്‍ജിനീയറായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.താനും പ്രവീണും നന്നായി ഹിന്ദി അറിയുന്നവരാണെന്നും തങ്ങളുടെ ബന്ധം സട്രോംഗ് ആകാന്‍ അത് സഹായിച്ചു. മാട്രിമോണിയല്‍ സെറ്റ് വഴിയാണ് തങ്ങള്‍ പരിചയപ്പെടുന്നത്. ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് എല്ലാവരും വീട്ടില്‍ ഇരിക്കുന്ന സമയം. പിന്നീട് സീരിയല്‍ ഷൂട്ടിങ്ങും മറ്റും തുടങ്ങി എങ്കിലും കുടുംബം വേണം പാര്‍ട്ണര്‍ വേണം എന്ന് എനിക്ക് തോന്നി. കാണാന്‍ വില്ലത്തി ലുക്കും ഡ്രസ്സ് അപ്പ് ഇങ്ങനെ ഒക്കെ ഉണ്ടെങ്കിലും വ്യക്തിപരമായ താന്‍ വളരെ ഹോംലി ടൈപ്പ് ആണ്.കുടുംബം വേണം എന്ന തീരുമാനം എന്റെ കുടുംബത്തിനും ഏറെ സന്തോഷം നല്‍കിയ ഒന്നായിരുന്നു. ഞാന്‍ രണ്ടാം വിവാഹം വേണ്ട എന്ന് തീരുമാനിച്ച ഒരു സമയം ഉണ്ടായിരുന്നു. പക്ഷെ കോവിഡ് എന്റെ തീരുമാനം മാറ്റി എന്ന് പറയാം.അങ്ങനെയാണ് മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. പക്ഷെ ആദ്യം ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു, പ്രവീണ്‍ യൂഎസില്‍ ആയത് കൊണ്ടായിരുന്നു അതെന്നും പക്ഷെ പ്രവീണുമായി സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ട് ആണ്. ആദ്യം സംസാരിക്കുമ്പോള്‍ തന്നെ തങ്ങള്‍ക്ക് ഒരു പോസിറ്റീവ് വൈബ് ഫീല്‍ ചെയ്തിരുന്നു. അന്നുമുതല്‍ സംസാരിക്കുകയും കുടുംബം തമ്മില്‍ പരസ്പരം പരിചയപ്പെടുകയും ചെയ്തു.