ഇനി പുഴുവിനായുള്ള കാത്തിരിപ്പ്..! ശ്രദ്ധ നേടി പ്രൊമോ വീഡിയോ..!

ഭീഷ്മ പര്‍വ്വം, സിബിഐ ദ ബ്രെയിന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പുഴുവാണ് മമ്മൂട്ടി നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. പുതിയൊരു മമ്മൂട്ടി ചിത്രം കൂടി ആരാധകരിലേക്ക്…

ഭീഷ്മ പര്‍വ്വം, സിബിഐ ദ ബ്രെയിന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പുഴുവാണ് മമ്മൂട്ടി നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. പുതിയൊരു മമ്മൂട്ടി ചിത്രം കൂടി ആരാധകരിലേക്ക് എത്തുമ്പോള്‍ പുഴു എന്ന സിനിമയ്ക്കുള്ള പ്രത്യേകതകളാണ് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്. മമ്മൂക്ക ആദ്യമായി ഒരു സ്ത്രീ സംവിധായികയുടെ ചിത്രത്തില്‍ അഭിനയിച്ച ചിത്രമാണ് പുഴു.

ആരാധകര്‍ക്ക് ഇതൊരു കൗതുകം ഉണര്‍ത്തുന്നുണ്ട് എങ്കിലും സംവിധായകരില്‍ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലെന്ന് തന്നെയാണ് അദ്ദേഹം പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിരിക്കുന്നത്. നവാഗത സംവിധായികയായ രത്തീനയാണ് പുഴു എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ സിനിമയില്‍ തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്ന് തന്നെയാണ് മമ്മൂക്കയും പറഞ്ഞത്. ഇപ്പോഴിതാ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

മെയ് 13-ാം തീയതിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സോണി ലിവിലൂടെയാണ് ചിത്രം എത്തുന്നത്. ഈ സിനിമയുടെ മറ്റൊരു പ്രധാന സവിശേഷത എന്തെന്നാല്‍ മമ്മൂട്ടി ചിത്രത്തില്‍ ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിട്ടാണ് എത്തുന്നത് എന്നതാണ്. നെഗറ്റീവ് ആണെങ്കിലും അയാള്‍ക്കും ഒരു ന്യായം കാണില്ലേ എന്ന സൂചന മമ്മൂട്ടി ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്ക് നല്‍കി കഴിഞ്ഞു.

സിനിമയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രൊമോ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പാര്‍വ്വതി തിരുവോത്താണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇതുവരെ പ്രേക്ഷകര്‍ കാണാത്ത ഒരു മമ്മൂട്ടിയെ ആയിരിക്കും പുഴു എന്ന സിനിമയിലൂടെ കാണാന്‍ കഴിയുക എന്ന് പാര്‍വ്വതിയും പറഞ്ഞിരുന്നു.