മീരാ ജാസ്മിനും നരേനും ഒന്നിക്കുന്ന ക്വീന്‍ എലിസബത്ത് 29ന് തിയ്യേറ്ററില്‍!!

മീരാ ജാസ്മിനും നരേനും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം ക്വീന്‍ എലിസബത്ത് തിയ്യേറ്ററിലേക്ക്. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീരാ ജാസ്മിനും നരേനും ഒന്നിക്കുന്നത്. ‘അച്ചുവിന്റെ അമ്മ’യിലെ ഹിറ്റ് കോംബോ ആരാധകലോകം കൈയ്യടികളോടെയാണ്…

മീരാ ജാസ്മിനും നരേനും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം ക്വീന്‍ എലിസബത്ത് തിയ്യേറ്ററിലേക്ക്. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീരാ ജാസ്മിനും നരേനും ഒന്നിക്കുന്നത്. ‘അച്ചുവിന്റെ അമ്മ’യിലെ ഹിറ്റ് കോംബോ ആരാധകലോകം കൈയ്യടികളോടെയാണ് സ്വീകരിച്ചത്. പിന്നാലെയെത്തിയ മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ എന്നീ ചിത്രങ്ങളും ഹിറ്റായിരുന്നു.

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയിനറാണ് ക്വീന്‍ എലിസബത്ത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിതമായിരിക്കും ക്വീന്‍ എലിസബത്ത്. ഡിസംബര്‍ 29നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.

ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ സൗമ്യനും നിഷ്‌കളങ്കനുമായ മുപ്പത്തഞ്ചു വയസ്സുകാരനായ അലക്‌സ് എന്ന കഥാപാത്രമായിട്ടാണ് നരേന്‍ എത്തുന്നത്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ഉജ്ജ്വലമായ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് മീരാ ജാസ്മിന്‍.

ജൂഡ് ആന്തണി ചിത്രം 2018ലെ മല്‍സ്യബന്ധന തൊഴിലാളിയുടെ വേഷത്തിന് ശേഷം നരേന്‍ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമാണ് ‘ക്വീന്‍ എലിസബത്തി’ലെ അലക്‌സ്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.