‘ആർ ഡി എക്സ്’ ഓ ടി ടി റിലീസ് പ്രഖ്യാപിച്ചു 

ആന്റണി പെപ്പെ, നീരജ് മാധവൻ, ഷെയിൻ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ നഹാസ് ഹിദായത് സംവിധാനം ചെയ്യ്ത ചിത്രം ആർ ഡി എക്സ് ഇപ്പോൾ ഓ ടി ടി യിൽ റിലീസ് ചെയ്യുന്നു, …

ആന്റണി പെപ്പെ, നീരജ് മാധവൻ, ഷെയിൻ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ നഹാസ് ഹിദായത് സംവിധാനം ചെയ്യ്ത ചിത്രം ആർ ഡി എക്സ് ഇപ്പോൾ ഓ ടി ടി യിൽ റിലീസ് ചെയ്യുന്നു,  ഓണം റിലീസ് ആയ ഈ ചിത്രം ഓഗസ്റ്റ് 25 നെ ആയിരുന്നു തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്. എന്നാൽ ഇപ്പോൾ ചിത്രം സെപ്റ്റംബർ 24 ഓ ടി ടി യിൽ സ്ട്രീമിങ് ആരംഭിക്കുന്നു, നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുന്നത്.

എട്ടു കോടി മുതൽ മുടക്കിൽ എടുത്ത ഈ ചിത്ര൦ ബോക്സ്ഓഫീസിൽ 84 കോടിയാണ് നേടിയെടുത്തത്. ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് തന്നെ തീ പാറുന്ന ആക്ഷൻ രംഗങ്ങൾ ആണ്, കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.

ചിത്രത്തിന്റെ പേര് തന്നെ മൂന്നു കഥപാത്രങ്ങളായ റോബർട്ട, ഡോണി, സേവ്യർ എന്നിവരെ പ്രതിനിധാനിച്ചു ആർ ഡി എക്സ് , നീരജ്,ആന്റണി, ഷെയിൻ എന്നിവരെ കൂടാതെ ലാൽ, മഹിമ നമ്പ്യാർ, ബാബു ആന്റണി, നിഷാന്ത് സാഗർ, മാലപാ ർവ്വതി, ബൈജു,എയമ റോസ്മി എന്നിവരാണ് മറ്റു കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.