ആർ ജെ  മാത്തുക്കുട്ടിയുടെ വിവാഹ നിശ്ചയം ! വധു ആരെന്നു അന്വേഷിച്ചു ആരാധകർ 

ഒരുപാടു ആരാധകരുള്ള ഒരു അവതാരകനും, ആർ ജെ യുമാണ് മാത്തുക്കുട്ടി, ഇപ്പോൾ താരത്തിന്റെ ഒരു പുതിയ വിശേഷമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇന്ന് ആർ ജെ മാത്തുക്കുട്ടിയുടെ ജീവിതത്തിൽ ഒരു സുപ്രധാന ചടങ്ങു നടക്കുകയാണ്, ആരും അറിയാത്ത  ഒരു കെട്ട് നടക്കാൻ പോകുന്നു എന്നും വധു ആരാണെന്നും ആരാധകർ ചോദിക്കുന്നു.

അങ്ങനെ മാത്തുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്നും, ഇപ്പോൾ താരത്തിന്റെ എൻഗേജുമെൻറ് ആണെന്നും വധു ഡോക്ടർ എലിസബത്ത് ഷാജി മഠത്തിൽ  ആണ് മാത്തുവിന്റെ ഭാവി വധു. ഇപ്പോൾ ഇരുവരുടെയും എൻഗേജ്‌മെന്റ് വീഡിയോ മാത്തുവിന്റെ സുഹൃത്തായ രാജ് കലേഷ് ദിവാകരൻ സോഷ്യൽ മീഡിയിൽ പങ്കുവെച്ചു.

മാത്തുക്കുട്ടി ഒരു ആർ ജെ യും, അവതാരകനും മാത്രമല്ല, ഒരു സംവിധയകനും കൂടിയാണ്, ആസിഫ് അലി നായകൻ ആയ കുഞ്ഞേൽദൊ സംവിധാനം ചെയ്യ്തിരിക്കുന്നത് മാത്തുകുട്ടിയാണ്.