പ്രൊപ്പഗാണ്ട മൂവി ആണോ പൊളിറ്റിക്കൽ കറക്ട്‌നെസ്സ് ഉണ്ടോ?; ‘മാളികപ്പുറ’ത്തെപ്പറ്റി രചന നാരായണൻകുട്ടി പറയുന്നു!

മകൻ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘മാളികപ്പുറം’. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടിയും നർത്തകിയുമായ രചന നാരായണൻ കുട്ടി.ഫേസ്ബുക്കിലൂടെയാണ് താരം സിനിമയെ പ്രശംസിച്ച് എത്തിയത്

ഏതൊരു സിനിമ ഇറങ്ങിയാലും അതൊരു പ്രൊപ്പഗാണ്ട മൂവി ആണോ പൊളിറ്റിക്കൽ കറക്ട്‌നെസ്സ് ഉണ്ടോ എന്നൊക്കെ ആണ് കൂടുതലായും ചർച്ചാ വിഷയങ്ങൾ. സിനിമ എന്നെ ഇടക്കെങ്കിലും എന്റെർറ്റൈൻ ചെയ്യിപ്പിച്ചോ എന്നതിനേക്കാളും അതിലെ പൊളിറ്റിക്കൽ കറക്ട്‌നെസ്സിനെ ചോദ്യം ചെയ്യാനുള്ള നല്ല ആവേശമാണ് നമ്മളിൽ പലർക്കുമെന്നാണ് താരം പയറയുന്നത്.

വിഷ്ണു ശശി ശങ്കർ സംവിധാനവും, അഭിലാഷ് പിള്ളൈ തിരക്കഥയും, പ്രിയ വേണു നീത പിന്റോ എന്നിവർ ചേർന്ന് പ്രൊഡ്യൂസും ചെയ്ത പ്രിയ സുഹൃത്ത് ഉണ്ണി മുകുന്ദൻ പ്രോട്ടഗോണിസ്‌ററ് ആയി അഭിനയിച്ച മാളികപ്പുറം എന്ന സിനിമ ഒരു സാധാരണ പ്രേക്ഷകനിൽ നിന്ന് നമ്മളെ സഹൃദയൻ ആക്കുന്ന അവസ്ഥയിലേക്കെത്തിക്കുന്ന ഒരു സ്റ്റേറ്റ് ഓഫ് ആർട്ട് ആണ് എന്നാണ് രചന നാരായണൻ കുട്ടി പറയുന്നത്.

രചന നാരായണൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ കൊടുക്കുന്നു