അർധരാത്രിയിൽ ഭർത്താവിനെതിരെ പരാതിയുമായി നടി പോലീസ് സ്‌റ്റേഷനിൽ

ഭർത്താവിനെതിരെ അർദ്ധരാത്രിയിൽ പോലീസിൽ പരാതിയുമായി സീരിയൽ താരം രചിത മഹാലക്ഷ്മി. കഴിഞ്ഞ ദിവസം ചെന്നൈ വനിതാ പോലീസ് സ്റ്റേഷനിലാണ് രചിത പരാതി നൽകിയത്. ഭർത്താവ് ദിനേശ് ഗോപാലസ്വാമി തനിക്ക് ഭീഷണി സന്ദേശങ്ങളും ഫോൺ കോളുകളും…

ഭർത്താവിനെതിരെ അർദ്ധരാത്രിയിൽ പോലീസിൽ പരാതിയുമായി സീരിയൽ താരം രചിത മഹാലക്ഷ്മി. കഴിഞ്ഞ ദിവസം ചെന്നൈ വനിതാ പോലീസ് സ്റ്റേഷനിലാണ് രചിത പരാതി നൽകിയത്. ഭർത്താവ് ദിനേശ് ഗോപാലസ്വാമി തനിക്ക് ഭീഷണി സന്ദേശങ്ങളും ഫോൺ കോളുകളും ചെയ്യുന്നു എന്നാരോപിച്ചാണ് ചിത മഹാലക്ഷ്മി പരാതി നൽകിയിരിക്കുന്നത്.

തന്നെ കുറിച്ചുള്ള പരാതിയെക്കുറിച്ച് അറിഞ്ഞതും രാത്രി തന്നെ ദിനേശ് പോലീസ് സ്റ്റേഷനിൽ എത്തി എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ‘പിരിവോം സന്തിപ്പോം’ എന്ന സീരിയലിൽ ഇവർ ജോഡികളായിരുന്നു. ഇവർ രണ്ടുപേരും തമ്മിലെ കെമിസ്ട്രിയാണ് ഈ പരമ്പരയുടെ വിജയത്തിന് കാരണം. 2013ലായിരുന്നു രചിത – ദിനേശ് വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതാരായത്


മെഗാ മണ്ഡല എന്ന സീരിയലിലൂടെയാണ് രചിത അഭിനയത്തിലേക്ക എത്തിയത്. ദിനേശ് ‘സീരീസ് മഹാൻ’ എന്ന പരമ്പരയിലും അഭിനയം ആരംഭിച്ചു. വിവാഹശേഷം ചെന്നൈ പോരൂരിലുള്ള സ്വകാര്യ അപ്പാർട്‌മെന്റിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. കുറച്ചു വർഷങ്ങൾക്ക് ശേഷം ഇവർ വേർപിരിഞ്ഞ് താമസിക്കാൻ ആരംഭിച്ചിരുന്നു. അശ്ളീല സന്ദേശങ്ങളും ഭീഷണിപ്പെടുത്തുന്ന ഫോൺ കോളുകളും ചെയ്ത് തന്നെ ഭർത്താവു ശല്യം ചെയ്യുന്നുവെന്നാണ് രചിതയുടെ പരാതി. പോലീസ് സ്റ്റേഷനിലെത്തിയ ദിനേശ്, രചിതയ്ക്ക് ആവശ്യമെങ്കിൽ കോടതിയെ സമീപിച്ച് വിവാഹമോചനത്തിന് ശ്രമിക്കാം എന്നും വ്യക്തമാക്കിയിട്ടുണ്ട്