സുരാജിന്റെ അനുഭവം മറ്റൊരാള്‍ക്കും…ഇത് സത്യകഥ

സുരാജ് വെഞ്ഞാറമ്മൂട് ഒറ്റ സീനിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. മൂന്ന് മിനിട്ട് കൊണ്ട് ഒറ്റ സിനിമ മുഴുവന്‍ സുരാജിന്റേതാക്കി മാറ്റുകയായിരുന്നു നടന്‍. ഒളിച്ചോടി പോയ ഭാര്യയെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തുന്ന…

സുരാജ് വെഞ്ഞാറമ്മൂട് ഒറ്റ സീനിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. മൂന്ന് മിനിട്ട് കൊണ്ട് ഒറ്റ സിനിമ മുഴുവന്‍ സുരാജിന്റേതാക്കി മാറ്റുകയായിരുന്നു നടന്‍.
ഒളിച്ചോടി പോയ ഭാര്യയെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തുന്ന സുരാജിന്റെ കഥാപാത്രത്തോട് അത്രയും കാലം നോക്കി വളര്‍ത്തിയ മകള്‍ നിങ്ങളുടേതല്ല കാമുകന്റേതാണ് എന്ന് പറയുമ്പോഴുള്ള സുരാജിന്റെ ഞെട്ടല്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല.


എന്നാല്‍ ഇപ്പോഴിതാ ഇതേ ഒരു രംഗം അതേപടി കോഴിക്കോട് സ്‌റ്റേഷനില്‍ നടന്നിരിക്കുകയാണ്. രണ്ട് മക്കളുള്ള യുവതി രണ്ട് വയസുള്ള കുട്ടിയേയും കൊണ്ട് കാമുകനൊപ്പം നാടുവിട്ടു. അഞ്ച് വയസുള്ള മൂത്ത മകനെ ഭര്‍ത്താവിനൊപ്പം വിട്ടിട്ടാണ് യുവതി രണ്ട് വയസുള്ള കുഞ്ഞിനെ മാത്രം എടുത്ത് കൊണ്ട് കാമുകനൊപ്പം പോയി. ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയപ്പോള്‍ കാമുകനേയും യുവതിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപ്പോഴാണ് കുഞ്ഞ് കാമുകന്റേതാണെന്ന സത്യം യുവതി വിളിച്ച് പറഞ്ഞത്. പിന്നീട് കാമുകനേയും കുഞ്ഞിനേയും വൈദ്യപരിശോധനയ്ക്കായി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ട് പോകുകയായിരുന്നു. അടുത്ത ദിവസം ഓപ്പണ്‍ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. യുവതി മഞ്ചേരി ജയിലില്‍ റിമാന്‍ഡിലാണ്.