‘എന്നെ സൈക്കിളിന്നു പിറകില്‍ ഇരുത്തി ലൊക്കേഷനില്‍ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോയ നായകന്‍’

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം സ്ഫടികം 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. ഡിജിറ്റല്‍ റീസ്റ്റൊറേഷന്‍ നടത്തി, പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ 4k Atmos ശബ്ദ വിന്യാസത്തില്‍ ആണ് ചിത്രം തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന്…

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം സ്ഫടികം 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. ഡിജിറ്റല്‍ റീസ്റ്റൊറേഷന്‍ നടത്തി, പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ 4k Atmos ശബ്ദ വിന്യാസത്തില്‍ ആണ് ചിത്രം തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി.

ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഇന്നലെ രോമാഞ്ചം കണ്ടു.
ഇന്ന് കുറച്ചു കഴിഞ്ഞ് ക്രിസ്റ്റഫര്‍ കാണും.
നാളെ വീണ്ടും സ്ഫടികം കാണും.
മറ്റന്നാള്‍ ഇരട്ട കാണും.
അടുത്ത ദിവസം ഞായറാഴ്ച ഒരു യാത്രയുണ്ട് കണ്ണൂരേക്ക് അന്ന് സിനിമാ പ്രാന്തിന് അവധി കൊടുക്കും.
പിറ്റേന്ന് തിങ്കളാഴ്ച്ച മിസ്സായിപ്പോയ വെടിക്കെട്ട് കാണും.
ചൊവ്വാഴ്ച്ച തങ്കം കാണും.
ബുധനാഴ്ച്ച ഏതാ കാണേണ്ടത്…?
ഒന്നു പറ.
………………….
ചിത്രത്തില്‍, കന്മദത്തില്‍ കണ്ട., എന്റെ ആദ്യ സിനിമകളില്‍ ഒന്നായ നസീമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞൊരു ദിവസം എന്നെ സൈക്കിളിന്നു പിറകില്‍ ഇരുത്തി ലൊക്കേഷനില്‍ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോയ, വീണ്ടും സ്പടികത്തിലൂടെ വരുന്ന നായകന്‍.
ഓര്‍മ്മകള്‍ അറ്റ് മോസില്‍ ഹെഡ്‌ഫോണ്‍ വെച്ച് കണ്ണടച്ച് ആസ്വദിക്കണം. എന്താ രസം മോനേ.