സഹായ മനസ്‌കതയുള്ളയാളാണ് സുരേഷ് ഗോപി- സ്ഫടികം ജോര്‍ജ്

സൂപ്പര്‍ താരത്തിന്റെ തലക്കനം ഒന്നുമില്ലാതെ അശരണരായവര്‍ക്ക് ഒരുവിളിപ്പാടകലെ സഹായമെത്തിക്കുന്ന താരമാണ് സുരേഷ് ഗോപി. വെള്ളിത്തിരയിലെ ആക്ഷന്‍ ഹീറോ നായകന്‍ മാത്രമല്ല, സാധാരണക്കാര്‍ക്ക് തണലാകുന്ന ഒരു ജനനായകന്‍ കൂടിയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ സ്‌നേഹ…

സൂപ്പര്‍ താരത്തിന്റെ തലക്കനം ഒന്നുമില്ലാതെ അശരണരായവര്‍ക്ക് ഒരുവിളിപ്പാടകലെ സഹായമെത്തിക്കുന്ന താരമാണ് സുരേഷ് ഗോപി. വെള്ളിത്തിരയിലെ ആക്ഷന്‍ ഹീറോ നായകന്‍ മാത്രമല്ല, സാധാരണക്കാര്‍ക്ക് തണലാകുന്ന ഒരു ജനനായകന്‍ കൂടിയാണ് സുരേഷ് ഗോപി.

സുരേഷ് ഗോപിയുടെ സ്‌നേഹ സ്പര്‍ശനങ്ങള്‍ അറിഞ്ഞവര്‍ നിരവധിയുണ്ട്. സഹായ ഹസ്തം അറിഞ്ഞവരില്‍ സഹപ്രവര്‍ത്തകരുമുണ്ട്. ഇപ്പോഴിതാ, നടന്‍ സ്ഫടികം ജോര്‍ജ് താരത്തിനെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സ്ഫടികം ജോര്‍ജ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്തു കിടന്ന സമയത്ത് സുരേഷ് ഗോപി സഹായവുമായെത്തിയതാണ് താരം പങ്കുവച്ചിരിക്കുന്നത്. സുരേഷ് ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു.

തനിക്കന്ന് ഫോണെടുത്ത് സംസാരിക്കാന്‍ പറ്റില്ലായിരുന്നു. അപ്പോള്‍ മകളാണ് ഫോണെടുത്ത് സംസാരിക്കാറുണ്ടായിരുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും അദ്ദേഹം വിളിച്ച് ചോദിക്കുമായിരുന്നു, എന്തെങ്കിലും ആവശ്യമുണ്ടോ എന്ന്. സഹായ മനസ്‌കതയുള്ളയാളാണ് എന്നും സ്ഫടികം ജോര്‍ജ്ജ് പറയുന്നു.