“മാരിസെൽവരാജ് പറയുന്ന കാര്യങ്ങൾ തന്നെ അലട്ടിയിരുന്നു”; മാമന്നൻ വിജയാഘോഷവേളയിൽ റഹ്‌മാൻ

ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു എന്നിവർ തകർത്തഭിനയിച്ച് മാരിസെൽവരാജ് ഒരുക്കിയ ചിത്രമാണ് മാമന്നൻ. തമിഴ്നാട്ടിലും കേരളത്തിലും ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ മാമന്നെ തേടിയെത്തി. ഫഹദ്…

ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു എന്നിവർ തകർത്തഭിനയിച്ച് മാരിസെൽവരാജ് ഒരുക്കിയ ചിത്രമാണ് മാമന്നൻ. തമിഴ്നാട്ടിലും കേരളത്തിലും ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ മാമന്നെ തേടിയെത്തി. ഫഹദ് ഫാസിൽ, വടിവേലു എന്നിവരുടെ പെർഫോമൻസായിരുന്നു പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞത്. ഇത്രനാളും പ്രേക്ഷകർ കണ്ടു വന്നൊരു വടിവേലു ആയിരുന്നില്ല മാമണലിൽ കണ്ടത്. ഇപ്പോഴിതാ ചിത്രം 50 ദിവസങ്ങൾ പിന്നിട്ടതിൻ്റെ വിജയാഘോഷത്തിലാണ് അണിയറപ്രവർത്തകർ. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ സിനിമയിലെ അണിയറപ്രവർത്തകരെല്ലാം പങ്കെടുത്തിരുന്നു. മാരിസെൽവരാജിനൊപ്പം പ്രവർത്തിച്ചതിനെ കുറിച്ചും എആർ റഹ്മാൻ പറഞ്ഞു.മാരിസെൽവരാജ് തൻ്റെ സിനിമകളിലൂടെ പറയുന്ന പ്രശ്നങ്ങൾ ഏറെക്കാലമായി തന്നെ അലട്ടുന്ന കാര്യമാണെന്ന് എആർ റഹ്മാൻ പറഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകളായി ഇത്തരം കാര്യങ്ങൾ തന്നെ അലട്ടിക്കൊണ്ടിരുന്നു എന്നും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് താൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് എന്നും റഹ്‌മാൻ പറയുന്നു. പക്ഷെ സംഗീതത്തിൽ, തനിക്ക് അതിനായി കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് റഹ്‌മാൻ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യുന്ന ഒരാളുമായി കൈകോർത്തു എആർ റഹ്മാൻ കൂട്ടിച്ചേർത്തു. പക്ഷെ തൻ ഈ ടീമിലേക്ക് വരുമ്പോൾ സിനിമ ഇത്രയും വലിയ ഒന്നായി മാറുമെന്ന് തനിക്കറിയില്ലായിരുന്നു എന്നും പറയുന്നുണ്ട് റഹ്‌മാൻ . എൻ്റെ പ്രിയപ്പെട്ട ഫിലിം മേക്കേഴ്സിൻ്റെ ആർട്ട് ഫിലിം പോലെയായിരുന്നു അത്. വടിവേലു എൻ്റെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ്, അദ്ദേഹം ഉദയ്‌ക്കൊപ്പം ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്യുന്ന ഒരു ഷോട്ട് ഞാൻ കണ്ടു. ആ ഷോട്ട് കണ്ടപ്പോൾ തന്നെ ഈ സിനിമയ്ക്ക് വേണ്ടി സ്പെഷ്യലായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു. ആ ഒരു ഷോട്ടിൽ അദ്ദേഹം പലതും മുന്നോട്ട് വയ്ക്കുന്നുണ്ട്. അതാണ് രാസ കണ്ണ്പാട്ടിൻ്റെഐഡിയ എനിക്ക് തന്നത്- എആർ റഹമാന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. എആർ റഹ്മാന് നന്ദി പറഞ്ഞ് വടിവേലുവും വേദിയിലേക്കെത്തി. വടിവേലു പറഞ്ഞത് ഇങ്ങനെ ആണ്.

സിനിമയിൽ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട ആറ് രംഗങ്ങളുണ്ട്, കുട്ടി കുന്നിൻ മുകളിൽ കയറി നിലവിളിക്കുന്ന ഒരു രംഗം ഉണ്ട്, അത് കണ്ട് ഞാൻ ഒരുപാട് കരഞ്ഞു- വടിവേലു പറഞ്ഞു. വടിവേലു തന്നെയാണ് രാസ കണ്ണ് എന്ന പാട്ട് ആലപിച്ചിരിക്കുന്നതും. നടൻ മാത്രമല്ല താനൊരു മികച്ച ഗായകൻ കൂടിയാണെന്ന് വടിവേലു തെളിയിക്കുകയും ചെയ്തു മാമന്നനിലൂടെ.മാമന്നൻ’ എന്ന ചിത്രത്തില്‍ സാമൂഹിക അനീതിയെ കുറിച്ചാണ് പറയുന്നത്. അരികുവൽക്കരിക്കപ്പെട്ട ഒരു ജനത അവരുടെ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ പോരാടേണ്ടി വരുന്നതാണ് മാമണ്ണംണ് മുന്നോട്ട് വെക്കുന്ന പ്രമേയം. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായെത്തിയത്. ഉദയനിധി സ്റ്റാലിൻ്റെ അവസാന ചിത്രം കൂടിയാണ് മാമന്നൻ. വിക്രം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ എത്തിയ തമിഴ് ചിത്രം കൂടിയാണ് മാമന്നൻ. രത്നവേൽ എന്ന വില്ലൻ കഥാപാത്രമായാണ് ചിത്രത്തിൽ ഫഹദെത്തിയത്. നെഗറ്റീവ് റോൾ ആയിരുന്നിട്ടു കൂടി ഫഹദിൻ്റെ ഈ കഥാപാത്രം ഏറെ ആഘോഷിക്കപ്പെടുകയും ചെയ്തു.