ലഡാക്കിലെ പാംഗോങ്ങിലേക്ക് ബൈക്ക് സവാരി നടത്തി രാഹുൽ ഗാന്ധി

ലഡാക്കിലെ പാംഗോങ്ങിലേക്ക് ബൈക്ക് യാത്ര നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.സൂപ്പർ ബൈക്കിൽ റൈഡർമാരുടെ വേഷവിധാനങ്ങളോടെയായിരുന്നു രാഹുലിന്റെ യാത്ര. വ്യാഴാഴ്ച ലഡാക്കിലെത്തിയ രാഹുൽ ഇന്നു രാവിലെയാണ് ലേയിൽ നിന്ന് 225 കിലോമീറ്റർ അകലെയുള്ള പാംഗോങ്…

ലഡാക്കിലെ പാംഗോങ്ങിലേക്ക് ബൈക്ക് യാത്ര നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.സൂപ്പർ ബൈക്കിൽ റൈഡർമാരുടെ വേഷവിധാനങ്ങളോടെയായിരുന്നു രാഹുലിന്റെ യാത്ര. വ്യാഴാഴ്ച ലഡാക്കിലെത്തിയ രാഹുൽ ഇന്നു രാവിലെയാണ് ലേയിൽ നിന്ന് 225 കിലോമീറ്റർ അകലെയുള്ള പാംഗോങ് തടാകത്തിലേക്ക് ഏതാനും പേർക്കൊപ്പം ബൈക്ക് യാത്ര നടത്തിയത്. െടിഎമ്മിന്‍റെ 390 അഡ്വഞ്ചര്‍ ബൈക്കിലാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. ബൈക്കിംഗ് ഗിയര്‍ അണിഞ്ഞുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലാണ് രാഹുല്‍ പങ്കുവച്ചത്.സുരക്ഷയ്ക്ക് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലെന്ന് വ്യക്തമാക്കുന്നതാണ് യാത്രാ ചിത്രങ്ങള്‍. ഓഗസ്റ്റ് 25 വരെ ലാഹുല്‍ ലഡാക്കില്‍ തുടരുമെന്നാണ് വിവരം. കെടിഎം 390 അഡ്വഞ്ചര്‍ 373 സിസി ബൈക്കാണ് രാഹുലിന്‍റെ ലഡാക്ക് യാത്രയ്ക്ക് ഊര്‍ജമായിട്ടുള്ളത്. നേരത്തെ കെടിഎം 390 ബൈക്ക് സ്വന്തമായുള്ളതായി രാഹുല്‍ വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ അത് ഉപയോഗിക്കാന്‍ കഴിയാത്തതിലെ നിരാശയും രാഹുല്‍ പങ്കുവച്ചിരുന്നു.കെടിഎമ്മിന്‍റെ 790 അഡ്വഞ്ചറിന്‍റെ മിനിയേച്ചറാണ് രാഹുലിന്‍റെ 390.സിംഗില്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഓഫ് റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് 390ന്‍റെ ഡിസൈന്‍. ഓഫ് റോഡ് എബിഎസ്, മോട്ടോര്‍ സൈക്കിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ് എന്നീ ഫീച്ചറുകളോടെയാണ് 390 എത്തുന്നത്.ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന് എന്റെ പിതാവ് പറയുമായിരുന്ന പാംഗോങ് തടാകത്തിലേക്ക്’ എന്ന കുറിപ്പോടെ ചിത്രങ്ങൾ രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ പങ്കു വെക്കുകയും ചെയ്തു. .രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജൻമദിനമാണ് ഇന്ന്.

അന്ന് രാഹുൽ പാംഗോങ് തടാകക്കരയിൽ ചെലവഴിക്കുമെന്ന് അറിയിച്ചു.2019ൽ കേന്ദ്ര ഭരണ പ്രദേശമാക്കിയതിനുശേഷം രാഹുൽ ആദ്യമായി ലഡാക്കിലേക്ക് നടത്തുന്ന യാത്രയാണിത്. െള്ളിയാഴ്ച ലഡാക്കിലെ തന്റെ ആദ്യ സന്ദർശന വേളയിൽ രാഹുല്‍ ഗാന്ധി ലേയിൽ 500-ലധികം യുവാക്കളുമായി സംവദിച്ചു.രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് കോൺഗ്രസ് നേതാവ് ലേയിലെത്തിയതെങ്കിലും പര്യടനം പിന്നീട് 25 വരെ നീട്ടുകയായിരുന്നു.സെപ്തംബർ 10ന് നടക്കാനിരിക്കുന്ന ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ-കാർഗിൽ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ ബാക്കിനിൽക്കെയാണ് രാഹുല്‍ ഗാന്ധി ലഡാക്കിലെത്തിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം. രാഹുൽ ഗാന്ധിയുടെ ഇടപെടലുകളൊക്കെയും സോഷ്യൽ മീഡിയയിലും ചർച്ചയാവാറുണ്ട്. കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ പച്ചക്കറി വ്യാപാരി, രാമേശ്വരറിന്‌ രാഹുല്‍ ഗാന്ധി ഉച്ചഭക്ഷണമൊരുക്കി നല്‍കിയത്.ഓഗസ്റ്റ് 14 ന് ഡല്‍ഹിയിലെ വസതിയില്‍ വെച്ചാണ് രാഹുല്‍ രാമേശ്വറും കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തിയത്. സംഭവത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.