ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചത് വലിയ തെറ്റ് ആയിപ്പോയി

നിരവധി ആരാധകർ ഉള്ള താരമാണ് സേതുലക്ഷ്മി. നാടകത്തിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ തുടക്കംകുറിക്കുന്നത് . അതിനു ശേഷം അയ്യായിരത്തിലേറെ നാടകങ്ങളിൽ ആണ് സേതുലക്ഷ്മി അഭിനയിച്ചത്. എന്നാൽ നാടകത്തിന് ശേഷം താരം സിനിമയിലേക്കും അരങ്ങേറ്റം കുറിക്കുകയായിരുന്നു. വളരെ പെട്ടന്ന് ആയിരുന്നു താരം സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. ഏതു റോളും തന്റെ കയ്യിൽ ഭദ്രമാണെന്ന് താരം തെളിയിച്ച് കഴിഞ്ഞു. ഹാസ്യ താരമായും സീരിയസ് കഥാപാത്രമാണ് എല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിനു കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ താരം തന്റെ ജീവിത കഥ പറയുകയാണ്.

പ്രണയിച്ചാണ് താൻ വിവാഹം കഴിച്ചത് എന്നും  നൃത്തത്തിനോടുള്ള തന്റെ ഇഷ്ട്ടം ആണ് താൻ ഒരു മേക്കപ്പ് മാന്റെ കൂടെ ഒളിച്ചോടാൻ കാരണമായത് എന്നുമാണ് സേതുലക്ഷമി പറയുന്നത്. എന്നാൽ താൻ പ്രതീക്ഷിച്ച പോലെ ഒരു ജീവിതം ആയിരുന്നില്ല തനിക്ക് കിട്ടിയത്. ഒരു പട്ടാളക്കാരന്റെ മകൾ  ആയ എന്റെ സ്വത്ത് കണ്ടിട്ടാണ് അയാൾ എന്നെ സ്നേഹിച്ചതും കൂടെ കൂട്ടിയതും. എന്നാൽ ഒളിച്ചോടി പോയതോടെ എന്റെ അച്ഛനും അമ്മയും എന്നെ തിരിഞ്ഞു നോക്കിയില്ല. അപ്പോഴേക്കും ഇദ്ദേഹത്തിന്റെ സ്വഭാവവും മാറി. എന്നും കുടിച്ച് കൊണ്ട് വരുന്നത് ഇദ്ദേഹത്തിന് പതിവ് ആയിരുന്നു.

എന്നും കുടിച്ച് കൊണ്ട് വന്നു എന്നെ ഉപദ്രവിക്കുമായിരുന്നു. അപ്പോഴെക്കെ ഞാൻ അയാളെ ശപിച്ചിട്ടുണ്ട്.നാല് മക്കൾ ആയി കഴിഞ്ഞപ്പോഴാണ് ഞാൻ അയാളെ ഉപേക്ഷിക്കുന്നത്. ഒടുവിൽ എന്റെ ശാപം ഫലിച്ചത് പോലെ അയാൾ കിടപ്പിൽ ആയി. മക്കൾക്ക് ഒക്കെ അയാളോട് സ്നേഹം ഉണ്ടായിരുന്നു. എന്നാൽ അയാൾ കിടപ്പിൽ ആയിട്ട് പോലും എനിക്ക് അയാളോട് ഒരൽപം പോലും സ്നേഹം തോന്നിയിട്ടില്ല. കാരണം ഞാൻ അത്രയ്ക്ക് ആ മനുഷ്യനെ വെറുത്തിരുന്നു. തന്റെ ജീവിതത്തിൽ തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ആണ് തന്റെ വിവാഹം എന്നും സേതുലക്ഷ്മി പറയുന്നു.