കാലം കാത്ത് വെച്ച നീതി…!! 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജു ഏട്ടന് പണി തിരിച്ച് വരുന്നത്!!

പൃഥ്വി രാജിനെ നായകനാക്കി ബ്ലെസിയൊരുക്കിയ ചിത്രം ആടുജീവിതം ബോക്‌സോഫീസില്‍ കുതിയ്ക്കുകയാണ്. നജീബായുള്ള പൃഥ്വിയുടെ പകര്‍ന്നാട്ടം പ്രേക്ഷക ലോകത്തിനെ ഞെട്ടിച്ചിരിക്കുകയാണ്. ബ്ലെസിയുടെയും പൃഥ്വിയുടെയും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പും പ്രയത്‌നവും ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്. ചിത്രത്തിനും പൃഥ്വിയ്ക്കും വലിയ അഭിനന്ദനങ്ങളാണ്…

പൃഥ്വി രാജിനെ നായകനാക്കി ബ്ലെസിയൊരുക്കിയ ചിത്രം ആടുജീവിതം ബോക്‌സോഫീസില്‍ കുതിയ്ക്കുകയാണ്. നജീബായുള്ള പൃഥ്വിയുടെ പകര്‍ന്നാട്ടം പ്രേക്ഷക ലോകത്തിനെ ഞെട്ടിച്ചിരിക്കുകയാണ്. ബ്ലെസിയുടെയും പൃഥ്വിയുടെയും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പും പ്രയത്‌നവും ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്. ചിത്രത്തിനും പൃഥ്വിയ്ക്കും വലിയ അഭിനന്ദനങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. മലയാളത്തില്‍ അതിവേഗം 50 കോടിയിലെത്തിയ ചിത്രമായി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ചിത്രം.

ഇപ്പോഴിതാ ചിത്രത്തിന്റെ വന്‍ വിജയത്തിനെ ട്രോളിക്കൊണ്ടുള്ള ഒരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. രാഹുല്‍ സിപിയാണ് രസകരമായി ചിത്രത്തിന്റെ വിജയത്തിനെ കുറിച്ച് പറയുന്നത്.

കാലം കാത്ത് വെച്ച നീതി…??
അന്നൊരിക്കല്‍ കമ്മിഷണര്‍ മുകുന്ദനെ പിടിച്ച് തന്റെ തടവിലാക്കിയപ്പോ ഇങ്ങേരു അറിഞ്ഞില്ല അതിന്റെ മറുപണി വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടുമെന്ന്..??
ഒരു കുടുസ് മുറിയില്‍ ഇരുന്നു കമ്മിഷണര്‍ മുകുന്ദന്‍ അനുഭവിച്ച നരക യാതന ചെറുതൊന്നും അല്ല..??
ഒരു നേരം 3 ചപ്പാത്തി,ആകെ ഒരു ടാങ്ക് വെള്ളം,കുടിക്കാനും കുളിക്കാനും വെളിക്ക് ഇരിക്കാനും..കൂട്ടിനു എലി, പാറ്റ, പല്ലി, കൂറ, എട്ടുകാലി,

അങ്ങേരു ഒറ്റക് ഒരു റൂമില്‍ ഇരുന്നു കുറെ അനുഭവിച്ചു..?? 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് രാജു ഏട്ടന് പണി തിരിച്ച് വരുന്നത് അറബിയുടെ വേഷത്തില്‍..?? ഒരു കൂട്ടം ആടുകളുടെ കൂടെ പുറത്ത് പോകാന്‍ കഴിയാതെ, കുബോസ് മാത്രം കഴിച്ച് ഇങ്ങേര്‍കും പണി കിട്ടി..?? ഇതാണ് സിനിമയില്‍ ആണെങ്കിലും പണി കൊടുത്താല്‍ പണി കിട്ടും എന്ന് പറയുന്നത്..????
(ട്രോള്‍ സെന്‍സില്‍ മാത്രം എടുക്കുക??) എന്നു പറഞ്ഞാണ് രാഹുല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.